റാ​ണി​പു​ര​ത്ത് ട്ര​ക്കിം​ഗ് പു​ന​രാ​രം​ഭി​ച്ചു
Tuesday, August 27, 2024 1:39 AM IST
റാ​ണി​പു​രം: സ​ഞ്ചാ​രി​ക​ൾ ട്ര​ക്കിം​ഗ് ന​ട​ത്തു​ന്ന പാ​ത​യ്ക്ക് സ​മീ​പം മാ​നി​പ്പു​റ​ത്ത് ക​ഴി​ഞ്ഞ നാ​ലു​ദി​വ​സം കാ​ട്ടാ​ന​ക്കൂ​ട്ട​ത്തെ ക​ണ്ട​തി​നെ തു​ട​ർ​ന്ന് നി​ർ​ത്ത​ലാ​ക്കി​യ ട്ര​ക്കിം​ഗ് പു​ന​രാ​രം​ഭി​ച്ചു.

ഇ​ന്ന​ലെ രാ​വി​ലെ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ കാ​ട്ടാ​ന​ക്കൂ​ട്ടം ക​ർ​ണാ​ട​ക വ​ന​ത്തി​നു​ള്ളി​ലേ​ക്ക് ക​ട​ന്ന​തി​നാ​ലും കോ​ട​മ​ഞ്ഞ് കു​റ​ഞ്ഞ സാ​ഹ​ച​ര്യ​ത്തി​ലു​മാ​ണ് റാ​ണി​പു​രം ട്ര​ക്കിം​ഗ് തു​ട​ങ്ങി​യ​താ​യി വ​നം വ​കു​പ്പ് അ​ധി​കൃ​ത​ർ അ​റി​യി​ച്ച​ത്.


വ​ള​രെ കു​റ​ച്ച് സ​ഞ്ചാ​രി​ക​ളാ​ണ് ഇ​ന്ന​ലെ എ​ത്തി​യ​ത്. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ വി​വ​രം അ​റി​യാ​തെ ഇ​വി​ടെ​യെ​ത്തി​യ സ​ഞ്ചാ​രി​ക​ൾ തി​രി​ച്ചു പോ​കേ​ണ്ട സാ​ഹ​ച​ര്യ​മു​ണ്ടാ​യി​രു​ന്നു.