ബോ​ൾ ബാ​ഡ്മി​ന്‍റ​ൺ : കൊ​ല്ലം, പാ​ല​ക്കാ​ട്, മ​ല​പ്പു​റം ക്വാ​ർ​ട്ട​റി​ൽ
Monday, August 26, 2024 1:35 AM IST
പി​ലി​ക്കോ​ട്: കാ​ലി​ക്ക​ട​വ് സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കു​ന്ന സം​സ്ഥാ​ന സ​ബ് ജൂ​ണി​യ​ർ ബോ​ൾ ബാ​ഡ്മി​ന്‍റ​ൺ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ആ​ൺ​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ കൊ​ല്ലം, പാ​ല​ക്കാ​ട് ജി​ല്ല​ക​ൾ ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ലെ​ത്തി. പെ​ൺ​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ മ​ല​പ്പു​റ​വും കൊ​ല്ല​വു​മാ​ണ് ക്വാ​ർ​ട്ട​റി​ലെ​ത്തി​യ​ത്.

പെ​ൺ​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ ആ​തി​ഥേ​യ​രാ​യ കാ​സ​ർ​ഗോ​ഡ് പ്രീ​ക്വാ​ർ​ട്ട​റി​ലെ​ത്തി.ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബേ​ബി ബാ​ല​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. സം​ഘാ​ട​ക സ​മി​തി അ​ധ്യ​ക്ഷ പി.​പി.​പ്ര​സ​ന്ന​കു​മാ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന ചെ​യ​ർ​മാ​ൻ കെ.​ബാ​ബു ജോ​സ​ഫ് മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​കി​ഷോ​ർ കു​മാ​ർ, വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​മ​ധു​സൂ​ദ​ന​ൻ, പി.​രേ​ഷ്ണ, പി.​പി.​അ​ശോ​ക​ൻ, കെ.​അ​ശോ​ക​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. രാ​വി​ലെ സം​സ്ഥാ​ന പ​താ​ക സീ​നി​യ​ർ വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​അ​ബ്ദു​ൾ റ​ഷീ​ദും ജി​ല്ലാ പ​താ​ക ഡോ.​വി.​പി.​പി.​മു​സ്ത​ഫ​യും ഉ​യ​ർ​ത്തി.


സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ നീ​ലേ​ശ്വ​രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മാ​ധ​വ​ൻ മ​ണി​യ​റ സ​മ്മാ​ന​ദാ​നം നി​ർ​വ​ഹി​ക്കും.