ഇ​സ്മാ​യി​ലി​ന്‍റെ സ​ത്യ​സ​ന്ധ​ത​യ്ക്ക് ആ​ദ​രം
Monday, August 26, 2024 1:35 AM IST
കാ​സ​ര്‍​ഗോ​ഡ്: ക​ള​ഞ്ഞു കി​ട്ടി​യ സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ൾ ഉ​ട​മ​യ്ക്ക് തി​രി​കെ ന​ല്‍​കി​യ ഇ​സ്മാ​യി​ല്‍ ത​ള​ങ്ക​ര​യ്ക്ക് വി​ദ്യാ​ന​ഗ​ര്‍ കെ​സി​എം​പി സൊ​സൈ​റ്റി സ്റ്റാ​ഫ് കൗ​ണ്‍​സി​ലി​ന്‍റെ ആ​ദ​രം. എ​ന്‍.​എ.​നെ​ല്ലി​ക്കു​ന്ന് എം.​എ​ല്‍.​എ. ഉ​ദ്ഘാ​ട​നം ചെ​യ്തു. സൊ​സൈ​റ്റി സെ​ക്ര​ട്ട​റി പി.​കെ.​വി​നോ​ദ്കു​മാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കെ.​വി.​മ​നോ​ജ് കു​മാ​ര്‍, ടി.​എ​ന്‍. ല​ത, കെ.​വി. ഗോ​പാ​ല​ന്‍, ഫാ.​മാ​ത്യു ബേ​ബി, കെ.​വി.​ഭ​ക്ത​വ​ത്സ​ല​ന്‍, കെ.​നാ​രാ​യ​ണ​ന്‍ നാ​യ​ര്‍, ബാ​ല​കൃ​ഷ്ണ ബാ​ഡൂ​ര്‍, കെ.​ശ്രീ​ജ, മ​ധു.​എ​സ്.​നാ​യ​ര്‍, നാ​സ​ര്‍ ചെ​ര്‍​ക്ക​ളം, യു.​എ​സ്.​ബാ​ല​ന്‍ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.


കെ​സി​എം​പി സൊ​സൈ​റ്റി ജീ​വ​ന​ക്കാ​ര​ന്‍ ബാ​ല​കൃ​ഷ്ണ ബാ​ഡൂ​രി​ന്‍റെ വി​വാ​ഹ​മോ​തി​രം ഉ​ള്‍​പ്പെ​ടെ മൂ​ന്ന​ര​പ​വ​നോ​ളം സ്വ​ര്‍​ണാ​ഭ​ര​ണ​മാ​ണ് ഇ​സ്മാ​യി​ലി​ന്‍റെ സ​ത്യ​സ​ന്ധ​ത​യാ​ല്‍ തി​രി​കെ ല​ഭി​ച്ച​ത്.

വി​ദ്യാ​ന​ഗ​ര്‍ ബി​സി റോ​ഡി​ല്‍ അ​ക്ഷ​യ കേ​ന്ദ്ര​ത്തി​ന് സ​മീ​പ​ത്തു​നി​ന്നാ​ണ് ആ​ഭ​ര​ണ​ങ്ങ​ള​ട​ങ്ങി​യ ക​ട​ലാ​സ് പൊ​തി ഇ​സ്മാ​യി​ലി​ന് ല​ഭി​ച്ച​ത്. ഇ​സ്മാ​യി​ല്‍ ഇ​തു ന​വ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ​ങ്കു​വ​യ്ക്കു​ക​യും സ്വ​ര്‍​ണാ​ഭ​ര​ണം കാ​സ​ര്‍​ഗോ​ഡ് ടൗ​ണ്‍ പോ​ലീ​സി​ന് കൈ​മാ​റു​ക​യും ചെ​യ്തു.