ഉ​പ്പ​ള​യി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്ക്: പരിഹാര തീരുമാനങ്ങൾ നാളെ
Monday, August 26, 2024 1:35 AM IST
ഉ​പ്പ​ള:​ദേ​ശീ​യ​പാ​ത വി​ക​സ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഉ​പ്പ​ള​യി​ലെ ഫ്ളൈ​ഓ​വ​ര്‍ നി​ര്‍​മാ​ണം മൂ​ലം ടൗ​ണി​ല്‍ മ​ണി​ക്കൂ​റു​ക​ളോ​ളം ഗ​താ​ഗ​ത​ത​ട​സ​മു​ണ്ടാ​കു​ന്ന​തി​ന് പ​രി​ഹാ​രം കാ​ണാ​ന്‍ എ.​കെ.​എം.​അ​ഷ്റ​ഫ് എം​എ​ല്‍​എ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഉ​പ്പ​ള വ്യാ​പാ​ര ഭ​വ​നി​ല്‍ യോ​ഗം ചേ​ര്‍​ന്നു.

ആ​ശു​പ​ത്രി​ക​ളി​ലേ​ക്കും വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്കും വി​ദ്യാ​ഭ്യാ​സ, തൊ​ഴി​ല്‍ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കും പോ​കേ​ണ്ട​വ​ര്‍​ക്ക് കൃ​ത്യ​സ​മ​യ​ത്ത് എ​ത്താ​നാ​കാ​ത്ത​ത് മൂ​ലം യാ​ത്ര​ക്കാ​ര്‍​ക്ക് രൂ​ക്ഷ​മാ​യ പ്ര​തി​സ​ന്ധി സൃ​ഷ്ടി​ക്കു​ന്ന​തി​നാ​ലാ​ണ് യോ​ഗം സം​ഘ​ടി​പ്പി​ച്ച​ത്.

ജ​ന​പ്ര​തി​നി​ധി​ക​ളും വ്യാ​പാ​രി​ക​ളും ടാ​ക്‌​സി ജീ​വ​ന​ക്കാ​രും നാ​ട്ടു​കാ​രും അ​വ​ര​വ​ര്‍ നേ​രി​ടു​ന്ന പ്ര​ശ്‌​ന​ങ്ങ​ളും പ്ര​തി​സ​ന്ധി​ക​ളും യോ​ഗ​ത്തി​ന് മു​മ്പില്‍ അ​വ​ത​രി​പ്പി​ച്ചു.

കൂ​ടു​ത​ല്‍ ആ​ക്‌​സ​സ് ഉ​ണ്ടാ​കേ​ണ്ട ആ​വ​ശ്യ​ക​ത​യും പോ​ലീ​സി​ന്‍റെ ഭാ​ഗ​ത്ത് നി​ന്ന് അ​ടി​ക്ക​ടി​യു​ണ്ടാ​കു​ന്ന പി​ഴ​യി​ട​ലും ബ​സു​ക​ള്‍ സ്റ്റാ​ന്‍​ഡി​ല്‍ ക​യ​റാ​തെ സ​ര്‍​വീ​സ് റോ​ഡി​ല്‍ നി​ര്‍​ത്തു​ന്ന​തും സ​ര്‍​വീ​സ് റോ​ഡി​ല്‍ ടാ​ക്‌​സി-​സ്വ​കാ​ര്യ വാ​ഹ​ന പാ​ര്‍​ക്കിം​ഗും ഷോ​പ്പു​ട​മ​ക​ള്‍ ക​ട​യു​ടെ മു​ന്‍​വ​ശ​ത്തെ പൊ​തു​സ്ഥ​ലം കൈ​യേ​റു​ന്ന​തും ട്രാ​ഫി​ക്ക് ബ്ലോ​ക്ക് രൂ​ക്ഷ​മാ​കാ​ന്‍ കാ​ര​ണ​മാ​കു​ന്നു​ണ്ടെ​ന്നും ഫ്ളൈ ​ഓ​വ​ര്‍ നി​ര്‍​മാ​ണം വേ​ഗ​ത്തി​ലാ​ക്ക​ണ​മെ​ന്നു​മൊ​ക്കെ​യു​ള്ള കാ​ര്യ​ങ്ങ​ള്‍ യോ​ഗ​ത്തി​ല്‍ ഉ​യ​ര്‍​ന്നു.


ട്രാ​ഫി​ക്ക് ബ്ലോ​ക്കി​ന് പ​രി​ഹാ​രം കാ​ണു​ന്ന​തി​നാ​യി നാ​ളെ ക​ള​ക്ട​റേ​റ്റി​ല്‍ ചേ​രു​ന്ന യോ​ഗ​ത്തി​ല്‍ തീ​രു​മാ​ന​ങ്ങ​ള്‍ എ​ടു​ക്കു​മെ​ന്ന് എം​എ​ല്‍​എ അ​റി​യി​ച്ചു.

ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷ​മീ​ന, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം റ​ഹ്‌​മാ​ന്‍ ഗോ​ള്‍​ഡ​ന്‍, മം​ഗ​ല്‍​പാ​ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​യി​ഷ​ത്ത് റു​ബീ​ന, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ള്‍, ദേ​ശീ​യ പാ​ത അ​ഥോ​റി​റ്റി ഡെ​പ്യൂ​ട്ടി മാ​നേ​ജ​ര്‍ ജ​സ്പ്രീ​ത്, മ​ഞ്ചേ​ശ്വ​രം പോ​ലീ​സ് സ്റ്റേ​ഷ​ന്‍ എ​സ്ഐ വൈ​ശാ​ഖ്, എ​എം​വി​ഐ മ​നീ​ഷ്, അ​സീ​സ് മ​രി​ക്കെ എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു.