‘വി​ദ്യാ​ര്‍​ഥി​ക​ള്‍ സൗ​ഹൃ​ദ​ക​ണ്ണി​യി​ല്‍ കോ​ര്‍​ത്ത മു​ത്തു​മാ​ല​ക​ളാ​യി മാ​റ​ണം’
Monday, August 26, 2024 1:35 AM IST
കാ​ഞ്ഞ​ങ്ങാ​ട്: സ്‌​കൂ​ളി​ല്‍ ചേ​രി​തി​രി​ഞ്ഞു അ​ടി​യു​ണ്ടാ​ക്കേ​ണ്ട​വ​ര​ല്ല മ​റി​ച്ചു സാ​മൂ​ഹി​ക മാ​റ്റ​ത്തി​ന്‍റെ ചാ​ല​ക ശ​ക്തി​ക​ളാ​കാ​ന്‍ പ​ഠി​ച്ചു മി​ടു​ക്ക​രാ​യി സൗ​ഹൃ​ദ ക​ണ്ണി​യി​ല്‍ കോ​ര്‍​ത്ത മു​ത്തു​മാ​ല​ക​ളാ​യി മാ​റേ​ണ്ട​വ​രാ​ണ് വി​ദ്യാ​ര്‍​ഥി​ക​ളെ​ന്ന് അ​ഡീ​ഷ​ണ​ല്‍ ജി​ല്ലാ ജ​ഡ്ജും ഹൊ​സ്ദു​ര്‍​ഗ് താ​ലൂ​ക്ക് ലീ​ഗ​ല്‍ സ​ര്‍​വീ​സ​സ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​നു​മാ​യ പി.​എം.​സു​രേ​ഷ്. ഹൊ​സ്ദു​ര്‍​ഗ് ജി​എ​ച്ച്എ​സ്എ​സി​ല്‍ ആ​ന്‍റി റാ​ഗിം​ഗ് ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. അ​ടി​പി​ടി​യി​ല്‍ ആ​വേ​ശ​ത്തി​ന് ചാ​ടി​പ്പു​റ​പ്പെ​ട്ടാ​ല്‍ ചെ​ന്നെ​ത്തു​ന്ന​ത് ത​ല​യൂ​രാ​നാ​കാ​ത്ത കേ​സു​ക​ളി​ലേ​ക്കാ​ണെ​ന്നും അ​തു ശോ​ഭ​ന​മാ​യ ഭാ​വി ജീ​വി​തം ത​ന്നെ ഇ​ല്ലാ​താ​ക്കാ​ന്‍ ഇ​ട​യാ​ക്കു​മെ​ന്നും അ​ദ്ദേ​ഹം വി​ദ്യാ​ര്‍​ഥി​ക​ളെ ഓ​ര്‍​മി​പ്പി​ച്ചു.


പ്രി​ന്‍​സി​പ്പ​ല്‍ എ.​വി.​സു​രേ​ഷ്ബാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ന്‍.​കെ.​മ​നോ​ജ് കു​മാ​ര്‍ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് ന​ട​ത്തി. താ​ലൂ​ക്ക് ലീ​ഗ​ല്‍ സ​ര്‍​വീ​സ​സ് ക​മ്മി​റ്റി സെ​ക്ര​ട്ട​റി പി.​വി.​മോ​ഹ​ന​ന്‍, പി​ടി​എ പ്ര​സി​ഡ​ന്‍റ് വി.​വി.​ര​ഞ്ജി​രാ​ജ്, മു​ഖ്യാ​ധ്യാ​പ​ക​ന്‍ എം.​വി.​രാ​ജേ​ഷ് എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു. സ്റ്റാ​ഫ് സെ​ക്ര​ട്ട​റി എ​ന്‍. സ​ദാ​ശി​വ​ന്‍ സ്വാ​ഗ​ത​വും പാ​രാ ലീ​ഗ​ല്‍ വോ​ള​ണ്ടി​യ​ര്‍ ബി​ന്ദു ന​ന്ദി​യും പ​റ​ഞ്ഞു.