ബി​ജെ​പി ജി​ല്ലാ ക​മ്മി​റ്റി ഓ​ഫീ​സി​ല്‍ തീ​പി​ടി​ത്തം
Monday, August 26, 2024 1:35 AM IST
കാ​സ​ര്‍​ഗോ​ഡ്: ബി​ജെ​പി ജി​ല്ലാ ക​മ്മി​റ്റി ഓ​ഫീ​സി​ല്‍ തീ​പി​ടി​ത്തം. താ​ഴ​ത്തെ നി​ല​യി​ല്‍ അ​ടു​ക്ക​ള ഭാ​ഗ​ത്താ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നോ​ടെ​യാ​ണ് സം​ഭ​വം. ഓ​ഫീ​സി​ന്‍റെ താ​ഴ​ത്തെ ഭാ​ഗ​ത്ത് നി​ന്ന് പു​ക ഉ​യ​രു​ന്ന​ത് ക​ണ്ട​വ​ര്‍ നേ​താ​ക്ക​ളെ വി​ളി​ച്ച​റി​യി​ക്കു​ക​യാ​യി​രു​ന്നു. ഉ​ട​ന്‍ ത​ന്നെ ഫ​യ​ര്‍​ഫോ​ഴ്സി​ല്‍ വി​വ​രം അ​റി​യി​ച്ചു. ഫ​യ​ര്‍​ഫോ​ഴ്സ് ഓ​ഫീ​സ് തൊ​ട്ട​ടു​ത്ത് ത​ന്നെ ആ​യ​ത് കാ​ര​ണം പെ​ട്ടെ​ന്ന് എ​ത്തി​പ്പെ​ടാ​നും തീ​യ​ണ​ക്കാ​നും സാ​ധി​ച്ചു. ഷോ​ര്‍​ട്ട് സ​ര്‍​ക്യൂ​ട്ടാ​ണാ​ണ് തീ​പി​ടി​ത്ത​ത്തി​ന് കാ​ര​ണ​മെ​ന്ന് ബി​ജെ​പി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ര​വീ​ശ ത​ന്ത്രി കു​ണ്ടാ​ര്‍ പ​റ​ഞ്ഞു. മൂ​ന്ന് ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ടം ക​ണ​ക്കാ​ക്കു​ന്നു.