റാ​ണി​പു​ര​ത്ത് വീ​ണ്ടും​ സ​ഞ്ചാ​രി​ക​ളു​ടെ സാഹസം
Sunday, August 25, 2024 6:37 AM IST
റാ​ണി​പു​രം: ഓ​ടു​ന്ന കാ​റി​ൽ നി​ന്ന് റീ​ൽ​സ് ചി​ത്രീ​ക​രി​ക്കാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ എ​ൻ​ഐ​ടി വി​ദ്യാ​ർ​ഥി അ​പ​ക​ട​ത്തി​ൽ മ​രി​ച്ച​തി​ന്‍റെ ന​ടു​ക്കം മാ​റു​ന്ന​തി​നു​മു​മ്പ് പ​ന​ത്ത​ടി-​റാ​ണി​പു​രം റോ​ഡി​ൽ വീ​ണ്ടും വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​ടെ അ​പ​ക​ട​യാ​ത്ര.

വി​ദ്യാ​ർ​ഥി​ക​ളെ​ന്നു തോ​ന്നി​ക്കു​ന്ന ര​ണ്ടു​പേ​ർ ഓ​ടു​ന്ന കാ​റി​ന്‍റെ പി​റ​കു​വ​ശ​ത്തെ ഡി​ക്കി തു​റ​ന്നു​വ​ച്ച് അ​വി​ടെ​യി​രു​ന്ന് യാ​ത്ര ചെ​യ്യു​ന്ന​തി​ന്‍റെ വീ​ഡി​യോ ദൃ​ശ്യ​മാ​ണ് സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ച​ത്.

വ​ള​വു​ക​ളും ക​യ​റ്റ​ങ്ങ​ളും നി​റ​ഞ്ഞ റോ​ഡി​ലൂ​ടെ​യാ​ണ് ഇ​വ​ർ അ​പ​ക​ട​യാ​ത്ര ന​ട​ത്തി​യ​ത്. ഇ​വ​ർ​ക്കു പി​ന്നി​ലു​ണ്ടാ​യി​രു​ന്ന മ​റ്റൊ​രു വാ​ഹ​ന​ത്തി​ലെ യാ​ത്ര​ക്കാ​രാ​ണ് വീ​ഡി​യോ പ​ക​ർ​ത്തി​യ​ത്. ബ്രേ​ക്ക് ത​ക​രാ​റി​ലാ​യ​തി​നെ തു​ട​ർ​ന്ന് മാ​ല​ക്ക​ല്ലി​ലെ വ​ർ​ക്ക് ഷോ​പ്പി​ൽ നി​ർ​ത്തി​യി​ട്ട കെ​എ 21 ഇ​സ​ഡ് 1003 ക​ർ​ണാ​ട​ക ര​ജി​സ്ട്രേ​ഷ​നി​ലു​ള്ള കാ​ർ പി​ന്നീ​ട് രാ​ജ​പു​രം പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഡ്രൈ​വ​ർ ക​ർ​ണാ​ട​ക ബ​ണ്ട്വാ​ളി​ലെ മു​ഹ​മ്മ​ദ് ഷ​ഹീ​റി​നെ​തി​രെ കേ​സെ​ടു​ത്തു.


അ​ഞ്ച് വി​ദ്യാ​ർ​ഥി​ക​ളാ​ണ് കാ​റി​ലു​ണ്ടാ​യി​രു​ന്ന​ത്. അ​പ​ക​ട​ങ്ങ​ൾ വി​ളി​ച്ചു​വ​രു​ത്തു​ന്ന ത​ര​ത്തി​ലു​ള്ള വി​നോ​ദ​യാ​ത്ര​ക​ൾ ത​ട​യാ​ൻ റോ​ഡി​ൽ പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കു​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.