സാ​ക്ഷ​ര​താ മി​ഷ​ന്‍റെ ഏ​ഴാം​ത​രം തു​ല്യ​ത പ​രീ​ക്ഷ​യ്ക്ക് തു​ട​ക്ക​മാ​യി
Sunday, August 25, 2024 6:37 AM IST
കാ​സ​ർ​ഗോ​ഡ്: സാ​ക്ഷ​ര​താ മി​ഷ​ന്‍റെ ഏ​ഴാം​ത​രം തു​ല്യ​ത പ​രീ​ക്ഷ​യ്ക്ക് ജി​ല്ല​യി​ൽ തു​ട​ക്ക​മാ​യി. ഇ​ന്ന​ലെ​യും ഇ​ന്നു​മാ​യാ​ണ് പ​രീ​ക്ഷ ന​ട​ത്തു​ന്ന​ത്. കാ​സ​ര്‍​ഗോ​ഡ് ഗ​വ.​ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ എ​ന്‍.​എ നെ​ല്ലി​ക്കു​ന്ന് എം​എ​ല്‍​എ ഭി​ന്ന​ശേ​ഷി​ക്കാ​രി​യാ​യ പ​ഠി​താ​വ് ന​സീ​റ​യ്ക്ക് ചോ​ദ്യ​പേ​പ്പ​ര്‍ ന​ല്‍​കി ഉ​ദ്ഘാ​ട​നം ചെ​യ്തു. സാ​ക്ഷ​ര​താ മി​ഷ​ന്‍ ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ര്‍ പി.​എ​ന്‍.​ബാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പ്രേ​ര​ക്മാ​രാ​യ സി.​കെ.​പു​ഷ്പ​കു​മാ​രി, എ.​ത​ങ്ക​മ​ണി, കെ.​സു​ജി​ത എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്കി. കാ​ഞ്ഞ​ങ്ങാ​ട് ഹൊ​സ്ദു​ര്‍​ഗ് ഗ​വ.​ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ ന​ഗ​ര​സ​ഭാ വൈ​സ് ചെ​യ​ര്‍​മാ​ന്‍ ബി​ല്‍​ടെ​ക് അ​ബ്ദു​ള്ള ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ സാ​ക്ഷ​ര​ത സ​മി​തി അം​ഗം പ​പ്പ​ന്‍ കു​ട്ട​മ​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.


ആ​ദ്യ​ദി​ന​ത്തി​ൽ ജി​ല്ല​യി​ല്‍ ഒ​മ്പ​ത് സ്‌​കൂ​ളു​ക​ളി​ലാ​യി 123 പേ​ര്‍ പ​രീ​ക്ഷ എ​ഴു​തി. കാ​ഞ്ഞ​ങ്ങാ​ട് ന​ഗ​ര​സ​ഭ​യി​ലെ 62കാ​രി​യാ​യ സി.​വി.​ബേ​ബി​യാ​ണ് പ​രീ​ക്ഷ​യെ​ഴു​തി​യ​വ​രി​ൽ ഏ​റ്റ​വും പ്രാ​യം കൂ​ടി​യ വ്യ​ക്തി. കാ​ഞ്ഞ​ങ്ങാ​ട് ന​ഗ​ര​സ​ഭ​യി​ലെ ത​ന്നെ 17കാ​ര​നാ​യ മു​ഹ​മ്മ​ദ് സി​യ​നാ​ണ് ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ പ​ഠി​താ​വ്.