മഞ്ചേശ്വരം: പൊതിച്ച് ചാക്കിലാക്കി വീടിന്റെ സിറ്റൗട്ടിൽ സൂക്ഷിച്ചിരുന്ന ഒരു ക്വിന്റലോളം അടയ്ക്ക മോഷ്ടിച്ച് കടത്തിയ രണ്ടുപേരെ നാട്ടുകാർ പിടികൂടി പോലീസിലേൽപ്പിച്ചു. ബായാർ സ്വദേശികളായ മുഹമ്മദ് സാലി(18), മനാഫ്(20) എന്നിവരാണ് പിടിയിലായത്.
വെള്ളിയാഴ്ച പുലർച്ചെ ചാക്കുകെട്ടുമായി സ്കൂട്ടറിൽ പോകുന്നതിനിടെയാണ് ഇവരെ നാട്ടുകാർ തടഞ്ഞുനിർത്തി പരിശോധിച്ചത്. വ്യാപാരിയായ ബായാർപദവിലെ അബ്ദുൽ ഖാദറിന്റെ വീട്ടിൽ നിന്നാണ് അടയ്ക്ക മോഷ്ടിച്ചതെന്ന് ഇവർ സമ്മതിച്ചു. തുർന്ന് അബ്ദുൽ ഖാദറിനെയും മഞ്ചേശ്വരം പോലീസിനെയും വിവരമറിയിക്കുകയായിരുന്നു.