ത​ദ്ദേ​ശ അ​ദാ​ല​ത്തി​ലേ​ക്ക് ഇ​തു​വ​രെ ല​ഭി​ച്ച​ത് 330 പ​രാ​തി​ക​ള്‍
Sunday, August 25, 2024 6:37 AM IST
കാ​സ​ർ​ഗോ​ഡ്: സം​സ്ഥാ​ന മ​ന്ത്രി​സ​ഭ​യു​ടെ മൂ​ന്നാം വാ​ര്‍​ഷി​ക​ത്തി​ന്‍റെ ഭാ​ഗ​മാ​യി സെ​പ്റ്റം​ബ​ര്‍ മൂ​ന്നി​ന് കാ​സ​ർ​ഗോ​ഡ് ന​ഗ​ര​സ​ഭാ ടൗ​ണ്‍​ഹാ​ളി​ല്‍ സം​ഘ​ടി​പ്പി​ക്കു​ന്ന ത​ദ്ദേ​ശ അ​ദാ​ല​ത്തി​ലേ​ക്ക് ഇ​തു​വ​രെ ല​ഭി​ച്ച​ത് 330 പ​രാ​തി​ക​ള്‍. പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് 29 വ​രെ adalat.lsgkerala.gov.in എ​ന്ന വെ​ബ്‌​പോ​ര്‍​ട്ട​ല്‍ മു​ഖേ​ന പ​രാ​തി​ക​ൾ സ​മ​ര്‍​പ്പി​ക്കാം.

അ​ദാ​ല​ത്ത് ന​ട​ക്കു​ന്ന ദി​വ​സം നേ​രി​ട്ടും സ​മ​ര്‍​പ്പി​ക്കാം. ഓ​ൺ​ലൈ​നാ​യും നേ​രി​ട്ടും ല​ഭി​ക്കു​ന്ന പ​രാ​തി​ക​ളും അ​പേ​ക്ഷ​ക​ളും അ​ദാ​ല​ത്തി​ൽ മ​ന്ത്രി എം.​ബി.​രാ​ജേ​ഷി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ പ​രി​ശോ​ധി​ച്ച് തീ​ര്‍​പ്പാ​ക്കും. ബി​ല്‍​ഡിം​ഗ് പെ​ര്‍​മി​റ്റ്, കം​പ്ലീ​ഷ​ന്‍, ക്ര​മ​വ​ത്ക​ര​ണം, വ്യാ​പാ​ര വാ​ണി​ജ്യ വ്യ​വ​സാ​യ സേ​വ​ന ലൈ​സ​ന്‍​സ്, സി​വി​ല്‍ ര​ജി​സ്‌​ട്രേ​ഷ​ന്‍, നി​കു​തി​ക​ള്‍, ഗു​ണ​ഭോ​ക്തൃ പ​ദ്ധ​തി​ക​ള്‍, പ​ദ്ധ​തി നി​ര്‍​വ​ഹ​ണം, സാ​മൂ​ഹ്യ​സു​ര​ക്ഷാ പെ​ന്‍​ഷ​ന്‍, മാ​ലി​ന്യ സം​സ്‌​ക​ര​ണം, പൊ​തു​സൗ​ക​ര്യ​ങ്ങ​ളും സു​ര​ക്ഷ​യും, ആ​സ്തി മാ​നേ​ജ്മെ​ന്‍റ്, സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും സം​വി​ധാ​ന​ങ്ങ​ളു​ടെ​യും സൗ​ക​ര്യ​ങ്ങ​ളു​ടെ​യും കാ​ര്യ​ക്ഷ​മ​ത എ​ന്നി​വ​യാ​ണ് പ​രി​ഗ​ണി​ക്കു​ന്ന വി​ഷ​യ​ങ്ങ​ള്‍.