ര​ണ്ടാം​ ദി​വ​സ​വും കാ​ട്ടാ​ന; റാ​ണി​പു​ര​ത്തെ ട്ര​ക്കിം​ഗ് നി​ർ​ത്തി​വച്ചു
Saturday, August 24, 2024 1:43 AM IST
റാ​ണി​പു​രം: തു​ട​ർ​ച്ച​യാ​യി ര​ണ്ടാം ദി​വ​സ​വും റാ​ണി​പു​രം മ​ല​മു​ക​ളി​ലേ​ക്കു​ള്ള ട്ര​ക്കിം​ഗ് നി​ർ​ത്തി​വ​യ്ക്കേ​ണ്ടി വ​ന്നു. ട്ര​ക്കിം​ഗ് പാ​ത​യി​ൽ ആ​ന​യെ ക​ണ്ട​തോ​ടെ​യാ​ണ് ഇ​ന്ന​ലെ മു​ത​ൽ ട്ര​ക്കിം​ഗ് നി​രോ​ധി​ച്ച​ത്.

ഇ​ന്ന​ലെ രാ​വി​ലെ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലും ആ​ന​യു​ടെ സാ​ന്നി​ധ്യം ക​ണ്ട​തോ​ടെ ഇ​ന്ന​ത്തെ മ​ല​മു​ക​ളി​ലേ​ക്കു​ള്ള യാ​ത്ര​യും നി​രോ​ധി​ച്ചു. മു​മ്പ​ത്തെ പോ​ലെ വെ​യി​ൽ ക​ന​ത്താ​ൽ മൂ​ട​ൽ​മ​ഞ്ഞ് മാ​റി​നി​ൽ​ക്കു​ന്ന സ്ഥി​തി ഇ​പ്പോ​ൾ ഇ​ല്ല എ​ന്നും അ​തി​നാ​ൽ​ത്ത​ന്നെ ട്ര​ക്കിം​ഗ് ആ​രം​ഭി​ച്ചാ​ൽ മു​ന്നി​ൽ ആ​ന​യു​ണ്ടെ​ങ്കി​ലും കാ​ണു​ന്ന​ത് ദു​ഷ്ക​ര​മാ​കു​മെ​ന്നും വ​ന​സം​ര​ക്ഷ​ണ സ​മി​തി പ്ര​സി​ഡ​ന്‍റ് എ​സ്.​മ​ധു​സൂ​ദ​ന​ൻ പ​റ​ഞ്ഞു.


ഇ​ന്ന് രാ​വി​ലെ​യും പ​രി​ശോ​ധ​ന ന​ട​ത്തി ആ​ന​യു​ടെ സാ​ന്നി​ധ്യം ഇ​ല്ല എ​ന്ന് ഉ​റ​പ്പു​വ​രു​ത്തി​യ ശേ​ഷം മാ​ത്ര​മേ ട്ര​ക്കിം​ഗ് അ​നു​വ​ദി​ക്കൂ. ട്ര​ക്കിം​ഗ് നി​രോ​ധി​ച്ച​ത് അ​റി​യാ​തെ ക​ർ​ണാ​ട​ക​യി​ൽ നി​ന്നും മ​റ്റും നി​ര​വ​ധി സ​ഞ്ചാ​രി​ക​ൾ ഇ​ന്നും ഇ​വി​ടെ എ​ത്തി​യി​രു​ന്നു.