പു​ന്ന​ക്കു​ന്ന് സെ​ന്‍റ് മേ​രീ​സ്‌ ദേ​വാ​ല​യ​ത്തി​ന്‍റെ ര​ജ​ത​ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് തു​ട​ക്ക​മാ​യി
Monday, May 6, 2024 1:28 AM IST
വെ​ള്ള​രി​ക്കു​ണ്ട്: പു​ന്ന​ക്കു​ന്ന് സെ​ന്‍റ് മേ​രീ​സ്‌ ദൈ​വാ​ല​യ​ത്തി​ന്‍റെ ര​ജ​ത​ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് തു​ട​ക്ക​മാ​യി. ഒ​രു വ​ർ​ഷം നീ​ണ്ടു നി​ൽ​ക്കു​ന്ന ജൂ​ബി​ലി വ​ർ​ഷ​ത്തി​ലെ വി​വി​ധ ക​ർ​മ​പ​ദ്ധ​തി​ക​ളു​ടെ ഉ​ദ്ഘാ​ട​നം ത​ല​ശേ​രി അ​തി​രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ൺ. സെ​ബാ​സ്റ്റ്യ​ൻ പാ​ലാ​ക്കു​ഴി നി​ർ​വ​ഹി​ച്ചു.

ഇ​ട​വ​ക വി​കാ​രി ഫാ. ​ജി​ജോ പ​ള്ളി​ക്കു​ന്നേ​ൽ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.

ആ​രോ​ഗ്യം, വി​ദ്യാ​ഭ്യാ​സം, പാ​ർ​പ്പി​ടം എ​ന്നി​വ​യ്ക്ക് മു​ൻ‌​തൂ​ക്കം ന​ൽ​കി ഇ​ട​വ​ക​യെ മു​ന്നോ​ട്ട് ന​യി​ക്കു​മെ​ന്ന് ഫാ.​ജി​ജോ പ​ള്ളി​ക്കു​ന്നേ​ൽ കൂ​ട്ടി​ച്ചേ​ർ​ത്തു.​ഫാ.​ജ​യ്സ​ൺ ക​ണ്ണം​കു​ളം സ​ഹ​കാ​ർ​മ്മി​ക​നാ​യി​രു​ന്നു.