മ​ദ്യ​പി​ച്ച് ഡ്രൈ​വിം​ഗ്: ഒ​റ്റ​രാ​ത്രി​യി​ല്‍ 50 ഓ​ളം കേ​സു​ക​ള്‍
Monday, May 6, 2024 1:28 AM IST
കാ​സ​ര്‍​ഗോ​ഡ്: ഒ​രു രാ​ത്രി നീ​ണ്ട പോ​ലീ​സ് സം​യു​ക്ത പ​രി​ശോ​ധ​ന​യി​ല്‍ ജി​ല്ല ഒ​ട്ടു​ക്കും 50 ഓ​ളം കേ​സു​ക​ള്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തു. മ​ദ്യ​ല​ഹ​രി​യി​ല്‍ വാ​ഹ​നം ഓ​ടി​ക്കു​ന്ന​വ​രെ ക​ണ്ടെ​ത്താ​നാ​യി ജി​ല്ല​യി​ലെ വി​വി​ധ പോ​ലി​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​ക​ളി​ല്‍ റോ​ഡു​ക​ളി​ല്‍ രാ​ത്രി​സ​മ​യം വ്യാ​പ​ക പ​രി​ശോ​ധ​ന​യാ​ണ് ന​ട​ന്ന​ത്. നി​ര​വ​ധി വാ​ഹ​ന​ങ്ങ​ള്‍ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

പ​ര​സ്യ​മ​ദ്യ​പാ​ന​ത്തി​ല്‍ ഏ​ര്‍​പ്പെ​ട്ട​വ​രും കു​ടു​ങ്ങി. 30ഓ​ളം മോ​ട്ടോ​ര്‍ ബൈ​ക്കു​ക​ള്‍ മാ​ത്രം പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്. ബേ​ഡ​കം സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ മ​ദ്യ​പി​ച്ച് ബൈ​ക്കോ​ടി​ച്ച മൂ​ന്നു​പേ​രെ അ​റ​സ്റ്റ് ചെ​യ്തു. അ​മ്പ​ല​ത്ത​റ​യി​ല്‍ ര​ണ്ട് ഓ​ട്ടോ ഡ്രൈ​വ​ര്‍​മാ​രും ബേ​ക്ക​ലി​ല്‍ ബൈ​ക്കോ​ടി​ച്ച മൂ​ന്നു​പേ​രും കു​ടു​ങ്ങി.

ച​ന്തേ​ര പ​രി​ധി​യി​ല്‍ മ​ദ്യ​പി​ച്ച് മി​നി​ലോ​റി ഓ​ടി​ച്ച​യാ​ളും ബൈ​ക്കോ​ടി​ച്ച​യാ​ളും അ​റ​സ്റ്റി​ലാ​യി. ചി​റ്റാ​രി​ക്കാ​ലി​ലും ബൈ​ക്കോ​ടി​ച്ച ഒ​രാ​ള്‍ കു​ടു​ങ്ങി.​ചീ​മേ​നി​യി​ല്‍ മ​ദ്യ​ല​ഹ​രി​യി​ല്‍ ബ​ഹ​ളം വെ​ച്ച ഒ​രാ​ളെ​യും രാ​ജ​പു​ര​ത്ത് പ​ര​സ്യ​മ​ദ്യ​പാ​ന​ത്തി​ലേ​ര്‍​പ്പെ​ട്ട ര​ണ്ടു​പേ​രെ​യും അ​റ​സ്റ്റ് ചെ​യ്തു. രാ​ജ​പു​ര​ത്ത് ഒ​രു കൈ​യി​ല്‍ മൊ​ബൈ​ല്‍ ഫോ​ണ്‍ പി​ടി​ച്ച് ഒ​റ്റ കൈ​കൊ​ണ്ട് ബൈ​ക്കോ​ടി​ച്ച യു​വാ​വും കു​ടു​ങ്ങി.

ഹൊ​സ്ദു​ര്‍​ഗി​ല്‍ മ​ദ്യ​ല​ഹ​രി​യി​ല്‍ ബൈ​ക്കോ​ടി​ച്ച ര​ണ്ടു​പേ​രും കാ​സ​ര്‍​ഗോ​ഡ്, മ​ഞ്ചേ​ശ്വ​രം എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നാ​ലു​പേ​ര്‍ വീ​ത​വും കു​ടു​ങ്ങി. ആ​ദൂ​രി​ല്‍ ബൈ​ക്കോ​ടി​ച്ച ര​ണ്ടു​പേ​രും കു​മ്പ​ള​യി​ല്‍ മ​ദ്യ​ല​ഹ​രി​യി​ല്‍ ലോ​റി, ബൈ​ക്ക് എ​ന്നി​വ ഓ​ടി​ച്ച​വ​രും കു​ടു​ങ്ങി.

പ​ര​സ്യ​മ​ദ്യ​പാ​ന​ത്തി​ലേ​ര്‍​പ്പെ​ട്ട ര​ണ്ടു​പേ​രെ ബ​ദി​യ​ടു​ക്ക​യി​ല്‍ അ​റ​സ്റ്റ് ചെ​യ്തു. മ​ദ്യ​ല​ഹ​രി​യി​ല്‍ ബൈ​ക്കോ​ടി​ച്ച സം​ഭ​വ​ത്തി​ല്‍ വി​ദ്യാ​ന​ഗ​റി​ല്‍ ഒ​രാ​ളെ​യും മേ​ല്‍​പ​റ​മ്പി​ല്‍ ര​ണ്ടു​പേ​രെ​യും അ​റ​സ്റ്റ് ചെ​യ്തു.
ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടെ നി​ര്‍​ദേ​ശ​പ്ര​കാ​ര​മാ​യി​രു​ന്നു പോ​ലീ​സ് പ​രി​ശോ​ധ​ന.