സ്കൂ​ളി​ൽ പി​റ​ന്നാ​ൾ ഊ​ണും പു​സ്ത​ക പ​ത്താ​യ​വും സം​ഘ​ടി​പ്പി​ച്ചു
Wednesday, August 28, 2024 1:46 AM IST
ചെ​റു​പു​ഴ: ന​ര​മ്പി​ൽ ഗ​വ. എ​ൽ​പി സ്കൂ​ളി​ൽ പി​റ​ന്നാ​ൾ ഊ​ണും പു​സ്ത​ക പ​ത്താ​യ​വും സം​ഘ​ടി​പ്പി​ച്ചു. ര​ക്ഷി​താ​ക്ക​ളും അ​ധ്യാ​പ​ക​രും ചേ​ർ​ന്ന് സ്കൂ​ളി​ലെ അ​ഞ്ചു വി​ദ്യാ​ർ​ഥി​ക​ളു​ടെ ജ​ന്മ​ദി​നം സ്കൂ​ളി​ൽ ഒ​ന്നി​ച്ച് ആ​ഘോ​ഷി​ച്ചു. പി​റ​ന്നാ​ൾ സ​മ്മാ​ന​മാ​യി കു​ട്ടി​ക​ൾ​ക്ക് പു​സ്ത​ക​ങ്ങ​ളും ന​ൽ​കി. ഫാ​ത്തി​മ​ത്ത് ഷ​ഹാ​ന, ഫാ​ത്തി​മ ചെ​റു​കു​ന്ന്, ഷ​സ ന​സ്രീ​ൻ, കെ.​കെ. ഇ​ബ്രാ​ഹിം, മി​ൻ​ഹ ഫാ​ത്തി​മ എ​ന്നി​വ​രു​ടെ ജ​ന്മ​ദി​ന​മാ​ണ് ആ​ഘോ​ഷി​ച്ച​ത്.

തു​ട​ർ​ന്ന് സ്കൂ​ളി​ലെ മു​ഴു​വ​ൻ കു​ട്ടി​ക​ൾ​ക്കും പി​റ​ന്നാ​ൾ ഊ​ണും ന​ൽ​കി. ഇ​തോ​ട​നു​ബ​ന്ധി​ച്ച് പു​സ്ത​ക പ​ത്താ​യ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന​വും ന​ട​ന്നു. പെ​രി​ങ്ങോം-​വ​യ​ക്ക​ര പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ബി​ന്ദു രാ​ജ​ൻ​കു​ട്ടി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. കു​ട്ടി​ക​ളി​ൽ വാ​യ​ന പ്രോ​ൽ​സാ​ഹി​പ്പി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് പൂ​ട്ടി​ല്ലാ​ത്ത പു​സ്ത​ക പ​ത്താ​യം സ്കൂ​ളി​ൽ ഒ​രു​ക്കി​യ​ത്. മു​ഖ്യാ​ധ്യാ​പ​ക​ൻ സി.​വി. ബാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ​മാ​രാ​യ കെ. ​ക​മ​ലാ​ക്ഷ​ൻ, പി. ​ര​വീ​ന്ദ്ര​ൻ, ഫാ​ത്തി​മ ബീ​വി, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ എ.​വി. ബി​ന്ദു, സ്കൂ​ൾ സീ​നി​യ​ർ അ​സി​സ്റ്റ​ന്‍റ് എ​സ്. ഷീ​ജ, എ​സ്എം​സി ചെ​യ​ർ​മാ​ൻ എം. ​വി​നോ​ദ് കു​മാ​ർ, മ​ദ​ർ പി​ടി​എ പ്ര​സി​ഡ​ന്‍റ് പി.​പി. സു​ര​മ്യ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.