മ​ല​യോ​ര​ത്ത് ആ​ഫ്രി​ക്ക​ൻ ഒ​ച്ച് ശ​ല്യം രൂ​ക്ഷം
Wednesday, August 28, 2024 1:46 AM IST
ശ്രീ​ക​ണ്ഠ​പു​രം: മ​ല​യോ​ര​ത്തും ആ​ഫ്രി​ക്ക​ൻ ഒ​ച്ച് ഭീ​ഷ​ണി. കാ​ഞ്ഞി​ലേ​രി , മ​ട​മ്പം, മൈ​ക്കി​ൾ​ഗി​രി, അ​ല​ക്സ് ന​ഗ​ർ ഭാ​ഗ​ങ്ങ​ളി​ൽ ഒ​ച്ച് ശ​ല്യം രൂ​ക്ഷ​മാ​യി. പ​ല​യി​ട​ങ്ങ​ളി​ലും കി​ണ​റു​ക​ളി​ല​ട​ക്കം ഇ​വ​യെ ക​ണ്ടെ​ത്തി​യ​തോ​ടെ കു​ടി​വെ​ള്ളം പോ​ലും മു​ട​ങ്ങു​ന്ന സാ​ഹ​ച​ര്യ​മാ​ണ്. ഒ​ച്ചി​നെ സ്പ​ർ​ശി​ച്ചാ​ൽ ക​ടു​ത്ത ചൊ​റി​ച്ചി​ലും പു​ക​ച്ചി​ലു​മാ​ണ്.

ക​ട്ടി​യേ​റി​യ തോ​ടു​ക​ളാ​ണ് ഇ​വ​യ്ക്കു​ള്ള​ത്. ഒച്ച് വാ​ഴ, ക​പ്പ, പ​പ്പാ​യ തു​ട​ങ്ങി​യ​വ​യു​ടെ പ​ച്ചി​ല​ക​ളെ​ല്ലാം വ്യാ​പ​ക​മാ​യി തി​ന്നു ന​ശി​പ്പി​ക്കു​ക​യാ​ണ്. മ​ര​ങ്ങ​ൾ, വി​റ​കു​പു​ര​ക​ൾ, ഷെ​ഡു​ക​ൾ, കു​ളി​മു​റി​ക​ൾ ഇ​വി​ടെ​യെ​ല്ലാം ഒ​ച്ചി​ന്‍റെ താ​വ​ള​മാ​യി തു​ട​ങ്ങി​യി​ട്ടു​ണ്ട്. ഇവയ്ക്കെതിരേ പ്ര​തി​രോ​ധ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ക്ക​ണ​മെ​ന്നാ​ണ് ജ​ന​കീ​യ ആ​വ​ശ്യം. ഗ്ലൗ​സ് ഉ​പ​യോ​ഗി​ക്കാ​തെ ഇ​വ​യെ ഒ​രു കാ​ര​ണ​വ​ശാ​ലും തൊ​ട​രു​തെ​ന്നാ​ണ് വെ​റ്റ​റി​ന​റി ഡോ​ക്ട​ർ​മാ​ർ പ​റ​യു​ന്ന​ത്.


ഒ​ച്ചി​ന്‍റെ ശ​രീ​ര​ത്തി​ൽ നി​ന്നും വ​രു​ന്ന ദ്ര​വം മ​നു​ഷ്യ ശ​രീ​ര​ത്തി​ൽ പ​റ്റാ​തി​രി​ക്കാ​ൻ ശ്ര​ദ്ധി​ക്ക​ണം. ഒ​ച്ചി​ന്‍റെ കാ​ഷ്ഠ​വും ദ്ര​വ​വും പ​റ്റി​പി​ടി​ക്കാ​ൻ ഇ​ട​യു​ള്ള​തി​നാ​ൽ പ​ച്ച​ക്ക​റി​ക​ൾ ന​ന്നാ​യി ക​ഴു​കി ഉ​പ​യോ​ഗി​ക്ക​ണം. തി​ള​പ്പി​ച്ചാ​റ്റി​യ വെ​ള്ളം മാ​ത്രം കു​ടി​ക്കു​ക. പു​ക​യി​ല, തു​രി​ശ് മി​ശ്രി​തം ത​ളി​ക്കു​ന്ന​താ​ണ് ഒ​ച്ചി​നെ തു​ര​ത്താ​നു​ള്ള പ്ര​ധാ​ന മാ​ർ​ഗം. വീ​ടി​ന്‍റെ പ​രി​സ​ര​ത്ത് ക​ണ്ട് തു​ട​ങ്ങു​മ്പോ​ൾ ത​ന്നെ പു​ക​യി​ല​സ​ത്ത് ലാ​യ​നി ഉ​പ്പു ചേ​ർ​ത്ത് ത​ളി​ക്കു​ക. ജൈ​വ അ​വ​ശി​ഷ്ട​ങ്ങ​ൾ കൂ​ട്ടി​യി​ട​രു​ത്. ഈ​ർ​പ്പം നി​ല​നി​ൽ​ക്കു​ന്ന അ​ടി​ക്കാ​ടു​ക​ൾ വെ​ട്ടി​തെ​ളി​ക്ക​ണം. മ​ഴ​ക്കാ​ല​ത്തി​നു ശേ​ഷം മ​ണ്ണ് ഇ​ള​ക്കി കൊ​ടു​ക്ക​ണം. ഇ​വ​യാ​ണ് ആ​ഫ്രി​ക്ക​ന്‍ ഒ​ച്ചു​ക​ളെ തു​ര​ത്താ​നു​ള്ള മാ​ര്‍​ഗം.