വി​ജ​യോ​ത്സ​വം സം​ഘ​ടി​പ്പി​ച്ചു
Wednesday, August 28, 2024 1:46 AM IST
ക​ണ്ണൂ​ർ: എ​സ്എ​സ്എ​ൽ​സി, പ്ല​സ്ടു പ​രീ​ക്ഷ​ക​ളി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ ത​ല​ശേ​രി​യി​ലെ സ്‌​കൂ​ളു​ക​ൾ​ക്കും കു​ട്ടി​ക​ൾ​ക്കു​മാ​യു​ള്ള അ​നു​മോ​ദ​നം 'ത​ല​ശേ​രി​യി​ലെ താ​ര​ങ്ങ​ൾ' വി​ജ​യോ​ത്സ​വം മു​നി​സി​പ്പ​ൽ ടൗ​ൺ​ഹാ​ളി​ൽ നി​യ​മ​സ​ഭാ സ്പീ​ക്ക​ർ എ.​എ​ൻ. ഷം​സീ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. എം​എ​ൽ​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ൽ 875 വി​ദ്യാ​ർ​ഥി​ക​ളെ​യും നൂ​റ് ശ​ത​മാ​നം വി​ജ​യം നേ​ടി​യ 19 വി​ദ്യാ​ല​യ​ങ്ങ​ളെ​യും ഉ​പ​ഹാ​രം ന​ൽ​കി ആ​ദ​രി​ച്ചു.


മൈ ​ത​ല​ശേ​രി ആ​പ്പി​ന്‍റെ ലോ​ഞ്ചിം​ഗും സ്പീ​ക്ക​ർ നി​ർ​വ​ഹി​ച്ചു. ത​ല​ശേ​രി ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്‌​സ​ൺ കെ.​എം. ജ​മു​നാ​റാ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ൻ. പ്ര​ശാ​ന്ത് നാ​യ​ർ, ത​ല​ശേ​രി സ​ബ് ക​ള​ക്ട​ർ സ​ന്ദീ​പ് കു​മാ​ർ, പി. ​നി​ധി​ൻ​രാ​ജ്, ഡോ. ​എ​സ്. അ​ന​ന്തു, ഡോ. ​രാ​ധാ​കൃ​ഷ്ണ​ൻ ഉ​ണ്ണി എ​ന്നി​വ​രും മു​ഖ്യാ​തി​ഥി ക​ളാ​യി. ത​ല​ശേ​രി​യി​ൽ നി​ന്ന് സ്ഥ​ലം മാ​റി പോ​കു​ന്ന സ​ബ് ക​ള​ക്ട​ർ സ​ന്ദീ​പ് കു​മാ​റി​നെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു.