ദേ​ശീ​യ നേ​ത്ര​ദാ​ന പ​ക്ഷാ​ച​ര​ണ​ത്തി​ന് തു​ട​ക്കമായി
Wednesday, August 28, 2024 1:46 AM IST
ക​ണ്ണൂ​ർ: സെ​പ്റ്റം​ബ​ർ എ​ട്ട് വ​രെ ന​ട​ത്ത​ുന്ന ദേ​ശീ​യ നേ​ത്ര​ദാ​ന പ​ക്ഷാ​ച​ര​ണത്തി​ന്‍റെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം സ്‌​കൂ​ൾ ഓ​ഫ് ന​ഴ്‌​സിം​ഗ് ഹാ​ളി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​പി. ദി​വ്യ നി​ർ​വ​ഹി​ച്ചു. ഡി​എം​ഒ (ആ​രോ​ഗ്യം) ഡോ. ​പി​യൂ​ഷ് എം ​ന​മ്പൂ​തി​രി​പ്പാ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​റ്റ​ട​പ്പ ദേ​ശോ​ദ്ധാ​ര​ണ വാ​യ​ന​ശാ​ല പ്ര​തി​നി​ധി​ക​ളി​ൽ നി​ന്നു​ള്ള നേ​ത്ര​ദാ​ന സ​മ്മ​ത പ​ത്രം എ​ൻ​എ​ച്ച്എം ജി​ല്ലാ പ്രോ​ഗ്രാം മാ​നേ​ജ​ർ ഡോ. ​പി.​കെ. അ​നി​ൽ​കു​മാ​ർ ഏ​റ്റു​വാ​ങ്ങി. ഡി​എം​ഒ ന​യ​ന ദീ​പം കൊ​ളു​ത്തി. തു​ട​ർ​ന്ന് ന​ഴ്‌​സിം​ഗ് സ്‌​കൂ​ൾ പ്രി​ൻ​സി​പ്പാ​ൾ ബി​ജി വ​ർ​ഗീ​സ് നേ​ത്ര ദാ​ന പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു.


ദേ​ശീ​യ അ​ന്ധ​ത വൈ​ക​ല്യ നി​യ​ന്ത്ര​ണ പ​രി​പാ​ടി​യി​ൽ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച വ​ച്ച ഒ​പ്‌​റ്റോ​മെ​ട്രി​സ്റ്റു​ക​ൾ, യു​കെ യി​ലെ കാ​ർ​ഡി​ഫ് യൂ​ണി​വേ​ഴ്‌​സി​റ്റി​യി​ൽ നി​ന്നും ഒ​പ്‌​റ്റോ​മെ​ട്രി​യി​ൽ മാ​സ്റ്റേ​ഴ്‌​സ് ബി​രു​ദം ക​ര​സ്ഥ​മാ​ക്കി​യ അ​ഴീ​ക്കോ​ട് ക​മ്യൂ​ണി​റ്റി ഹെ​ൽ​ത്ത് സെ​ന്‍റ​റി​ലെ ടി​എ​ൻ അ​ഞ്ജു എ​ന്നി​വ​രെ ആ​ദ​രി​ച്ചു. ജി​ല്ലാ മൊ​ബൈ​ൽ ഓ​ഫ്താ​ൽ​മി​ക് സ​ർ​ജ​ൻ ഡോ. ​ഒ.​ടി. രാ​ജേ​ഷ് ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് ന​യി​ച്ചു.