ന​ഷ്ട​പ​രി​ഹാ​ര പാ​ക്കേ​ജ് സ്വീ​കാ​ര്യ​മ​ല്ല: സം​യു​ക്ത ആ​ക്‌ഷൻ കൗ​ൺ​സി​ൽ
Wednesday, August 28, 2024 1:46 AM IST
ഇ​രി​ട്ടി: വ​യ​നാ​ട് ക​രി​ന്ത​ളം 400 കെ ​വി ലൈ​നി​ന്‍റെ കെ​എ​സ്ഇ​ബി പ്ര​ഖ്യാ​പി​ച്ച ന​ഷ്ട​പ​രി​ഹാ​ര പാ​ക്കേ​ജ് സ്വീ​കാ​ര്യ​മ​ല്ലെ​ന്ന് സം​യു​ക്ത ആ​ക്‌ഷൻ കൗ​ൺ​സി​ൽ. എം​എ​ൽ​എ​മാ​രാ​യ സ​ണ്ണി ജോ​സ​ഫ്, സ​ജീ​വ് ജോ​സ​ഫ് എ​ന്നി​വ​രു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ഗ​സ്റ്റ് ഹൗ​സി​ൽ ചേ​ർ​ന്ന സം​യു​ക്ത ആ​ക്‌ഷൻ കൗ​ൺ​സി​ലി​ന്‍റെ യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം.

ഒ​രു വ​ർ​ഷ​മാ​യി പ്ര​വൃത്തി മു​ട​ങ്ങി​ക്കി​ട​ക്കു​ന്ന 400 കെ ​വി ലൈ​നി​ന്‍റെ പു​ന​രാ​രം​ഭി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി കെ​എ​സ്ഇ​ബി പു​റ​ത്തി​റ​ക്കി​യ ക​ർ​ണാ​ട​ക മോ​ഡ​ൽ ന​ഷ്ട​പ​രി​ഹാ​ര പാ​ക്കേ​ജി​നെ​കു​റി​ച്ചും തു​ട​ർ ന​ട​പ​ടി​ക​ൾ ച​ർ​ച്ച ചെ​യ്യാ​നു​മാ​യി​രു​ന്നു യോ​ഗം. ക​ർ​ണാ​ട​ക പാ​ക്കേ​ജി​നെ നേ​ര​ത്തെ​ത്ത​ന്നെ ക​ർ​മ​സ​മി​തി അം​ഗ​ങ്ങ​ൾ ത​ള്ളി​യി​രു​ന്നു.

തു​ട​ർ സാ​ഹ​ച​ര്യ​ത്തി​ൽ മൂ​ന്നി​ന് ന​ട​ക്കു​ന്ന ഉ​ന്ന​ത ത​ല ച​ർ​ച്ച​യി​ൽ എ​ടു​ക്കേ​ണ്ട നി​ല​പാ​ടു​ക​ളെ കു​റി​ച്ചും യോ​ഗം ച​ർ​ച്ച ചെ​യ്തു.


മൂ​ന്നി​ന് ന​ട​ക്കു​ന്ന യോ​ഗ​ത്തി​ന് മു​ന്നോ​ടി​യാ​യി ഒ​ന്നി​ന് രാ​വി​ലെ 10.30ന് ​ഉ​ളി​ക്ക​ൽ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ൽ ഭാ​ര​വാ​ഹി​ക​ളു​ടെ യോ​ഗം ചേ​രാ​നും ഇ​ന്ന​ലെ ന​ട​ന്ന യോ​ഗ​ത്തി​ൽ തീ​രു​മാ​ന​മാ​യി.
യോ​ഗ​ത്തി​ൽ മ​ണി​ക്ക​ട​വ് ഫൊ​റോ​ന വി​കാ​രി ഫാ. ​പ​യ​സ് പ​ടി​ഞ്ഞാ​റേ​മു​റി, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ പി.സി. ഷാ​ജി, കു​ര്യാ​ച്ച​ൻ പൈ​മ്പ​ള്ളി​ക്കു​ന്നേ​ൽ, മി​നി ഷൈ​ബി, ജോ​ബി മാ​ത്യുക​ണ്ണി​കാ​ട്, മു​ൻ പ​ഞ്ചാ​യ​ത്ത്പൈ​ലി വാ​ത്യാ​ട്ട്, ആ​ക്ഷ​ൻ ക​മ്മ​റ്റി ചെ​യ​ർ​മാ​ൻ തോ​മ​സ് വ​ർ​ഗീ​സ്, ക​ൺ​വീ​ന​ർ ബെ​ന്നി പു​തി​യാം​മ്പു​റം, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ൾ ക​ർ​ഷ​ക​ർ തു​ട​ങ്ങി​യ​വ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.