മ​യി​ല്‍​പ്പീ​ലി പു​ര​സ്‌​കാ​രം സ​മ​ര്‍​പ്പി​ച്ചു
Wednesday, August 28, 2024 1:46 AM IST
ക​ണ്ണൂ​ര്‍: കൃ​ഷ്ണ ജ്വ​ല്‍​സി​ന്‍റെ​യും കൃ​ഷ്ണ ബീ​ച്ച് റി​സോ​ര്‍​ട്ടി​ന്‍റെ​യും സം​യു​ക്ത ആ​ഭി​മു​ഖ്യ​ത്തി​ല്‍ വ​ര്‍​ഷം​തോ​റും ന​ട​ത്തി​വ​രു​ന്ന മ​യി​ല്‍​പ്പീ​ലി പു​ര​സ്‌​കാ​രം ഈ ​വ​ര്‍​ഷ​ത്തെ ജേ​താ​ക്ക​ള്‍​ക്ക് സ​മ​ര്‍​പ്പി​ച്ചു. ഡോ. ​പി.​എം. വാ​രി​യ​ര്‍ (മാ​നേ​ജിം​ഗ് ട്ര​സ്റ്റി ആ​ൻ​ഡ് ചീ​ഫ് ഫി​സി​ഷ്യ​ന്‍, കോ​ട്ട​ക്ക​ല്‍ ആ​ര്യ​വൈ​ദ്യ​ശാ​ല), പി.​വി. ച​ന്ദ്ര​ന്‍ (ചെ​യ​ര്‍​മാ​ന്‍ ആ​ൻ​ഡ് മാ​നേ​ജിം​ഗ് എ​ഡി​റ്റ​ര്‍, മാ​തൃ​ഭൂ​മി ആ​ൻ​ഡ് മാ​നേ​ജിം​ഗ് പാ​ര്‍​ട്ണ​ര്‍, കേ​ര​ള ട്രാ​ന്‍​സ്‌​പോ​ര്‍​ട്ട് ക​മ്പ​നി), ടി.​പി. ര​ഞ്ജി​ത്ത് പ​ദ്മ​നാ​ഭ​ന്‍ (റി​ട്ട. അ​ഡീ​ഷ​ണ​ല്‍ സൂ​പ്ര​ണ്ട് ഓ​ഫ് പോ​ലീ​സ്, ക​ണ്ണൂ​ര്‍ റൂ​റ​ല്‍ ഡി​സ്ട്രി​ക്ട്) എ​ന്നി​വ​രാ​ണ് ഈ ​വ​ര്‍​ഷ​ത്തെ പു​ര​സ്‌​കാ​ര ജേ​താ​ക്ക​ള്‍. ക​ണ്ണൂ​ര്‍ പ​ള്ളി​യാം​മൂ​ല​യി​ലെ കൃ​ഷ്ണ ബീ​ച്ച് റി​സോ​ര്‍​ട്ടി​ല്‍ സം​ഘ​ടി​പ്പി​ച്ച പു​ര​സ്‌​കാ​ര​ദാ​ന​ച്ച​ട​ങ്ങി​ല്‍ സ്വാ​മി​നി ദേ​വി ജ്ഞാ​നാ​ഭ നി​ഷ്ഠാ​ന​ന്ദ ഗി​രി (ശാ​ന്താ​ന​ന്ദ മ​ഠം ഋ​ഷി ജ്ഞാ​ന സാ​ധ​നാ​ല​യം, പ​ത്ത​നം​തി​ട്ട) മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു.


സ​ര​സ്വ​തി മെ​റി​റ്റ് കം ​സ്‌​കോ​ള​ര്‍​ഷി​പ്പ് വി​ത​ര​ണ​വും ന​ട​ന്നു. ക​ലാ-​സാം​സ്‌​കാ​രി​ക രം​ഗ​ത്തും സി​എ​സ്ആ​ർ പ്ര​വ​ര്‍​ത്ത​ന​രം​ഗ​ത്തും സ​മൂ​ഹ​ത്തി​ന്‍റെ വി​വി​ധ മേ​ഖ​ല​ക​ളി​ല്‍ പ്രാ​ഗ​ത്ഭ്യം തെ​ളി​യി​ച്ച മ​ഹ​ത്‌​വ്യ​ക്തി​ക​ള്‍​ക്ക് വ​ര്‍​ഷം​തോ​റും സ​മ​ര്‍​പ്പി​ക്കു​ന്ന മ​യി​ല്‍​പ്പീ​ലി പു​ര​സ്‌​കാ​രം ഇ​തു​വ​രെ 52ല്‍ ​പ​രം പ്ര​തി​ഭ​ക​ള്‍​ക്ക് സ​മ​ര്‍​പ്പി​ച്ചി​ട്ടു​ണ്ട്.