ക​ണ്ണൂ​രി​ലെ ര​ണ്ട് സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് കേ​ര​ള ബ്രാ​ൻ​ഡ്
Wednesday, August 28, 2024 1:46 AM IST
ക​ണ്ണൂ​ർ: ഗു​ണ​മേ​ന്മ​യു​ള്ള ഉ​ത്പ​ന്ന​ങ്ങ​ൾ​ക്ക് സം​സ്ഥാ​ന വ്യ​വ​സാ​യ വാ​ണി​ജ്യ വ​കു​പ്പ് ന​ൽ​കു​ന്ന കേ​ര​ള ബ്രാ​ൻ​ഡ് പ​ദ്ധ​തി​യി​ൽ ഏ​റ്റ​വും മി​ക​ച്ച നേ​ട്ട​വു​മാ​യി ക​ണ്ണൂ​ർ ജി​ല്ല. ആ​ദ്യ​ഘ​ട്ട​ത്തി​ൽ സം​സ്ഥാ​ന​ത്ത് ആ​റ് സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് കേ​ര​ള ബ്രാ​ൻ​ഡ് അ​നു​വ​ദി​ച്ച​പ്പോ​ൾ, ഇ​തി​ൽ ര​ണ്ടു സ്ഥാ​പ​ന​ങ്ങ​ൾ ക​ണ്ണൂ​ർ ജി​ല്ല​യി​ൽ നി​ന്നാ​ണ്. അ​ഞ്ച​ര​ക്ക​ണ്ടി ഫാ​ർ​മേ​ഴ്‌​സ് സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് ലി​മി​റ്റ​ഡി​നു കീ​ഴി​ലു​ള്ള സ​ഹ​കാ​രി ഇ​ന്‍റ​ഗ്രേ​റ്റ​ഡ് കോ​ക്ക​ന​ട്ട് പ്രോ​സ​സിം​ഗ് പ്ലാ​ന്‍റ്, ത​ളി​പ്പ​റ​മ്പ ന​ടു​വി​ൽ മീ​ന്പ​റ്റി ആ​സ്ഥാ​ന​മാ​ക്കി പ്ര​വ​ർത്തി​ക്കു​ന്ന കെ​എം ഓ​യി​ൽ ഇ​ൻ​ഡ​സ്ട്രീ​സ് എ​ന്നീ വെ​ളി​ച്ചെ​ണ്ണ ഉ​ത്പാ​ദി​പ്പി​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ൾ​ക്കാ ണ് ​ജി​ല്ല​യി​ൽ ആ​ദ്യ​മാ​യി കേ​ര​ള ബ്രാ​ൻ​ഡ് ല​ഭി​ച്ച​ത്. തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ട​ന്ന ച​ട​ങ്ങി​ൽ വ്യ​വ​സാ​യ മ​ന്ത്രി പി. ​രാ​ജീ​വ് സ​ർ​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണം ചെ​യ്തു.

അ​ഞ്ച​ര​ക്ക​ണ്ടി ഫാ​ർ​മേ​ഴ്‌​സ് കോ-​ഓ​പ്പ​റേ​റ്റീ​വ് ബാ​ങ്ക് ക​ർ​ഷ​ക​രെ സ​ഹാ​യി​ക്കാ​ൻ വേ​ണ്ടി​യാ​ണ് 2002 ൽ ​നാ​ളി​കേ​ര സം​സ്‌​ക​ര​ണ യൂ​ണി​റ്റ് തു​ട​ങ്ങി​യ​ത്. ക​ർ​ഷ​ക​രി​ൽ​നി​ന്നു നാ​ളി​കേ​രം മാ​ർ​ക്ക​റ്റ് വി​ല​യേ​ക്കാ​ൾ കൂ​ടു​ത​ൽ വി​ല​യി​ൽ സം​ഭ​രി​ച്ചാ​ണ് വെ​ളി​ച്ചെ​ണ്ണ ത​യാ​റാ​ക്കി​യ​ത്.​അ​തു​കൊ​ണ്ട് ത​ന്നെ ശു​ദ്ധ​മാ​യ​തും മാ​യം ക​ല​രാ​ത്ത​തു​മാ​യ വെ​ളി​ച്ചെ​ണ്ണ ന​ല്കാ​ൻ സ​ഹ​കാ​രി​ക്ക് സാ​ധി​ക്കു​ന്നു​ണ്ട്.


ജോ​സ് കാ​ഞ്ഞ​മ​ല​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ൽ ന​ടു​വി​ൽ മീ​ന്പ​റ്റി​യി​ൽ 42 വ​ർ​ഷ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന യൂ​ണി​റ്റാ​ണ് കെ​എം ഓ​യി​ൽ ഇ​ൻ​ഡ​സ്ട്രീ​സ്. വെ​ളി​ച്ചെ​ണ്ണ നി​ർ​മാ​ണ​ത്തി​ൽ അ​ഗ്മാ​ർ​ക്കും ഐ​എ​സ്‌​ഐ സ​ർ​ട്ടി​ഫി​ക്ക​റ്റും ഉ​ള്ള ഇ​ന്ത്യ​യി​ലെ ആ​ദ്യ​ത്തെ ക​മ്പ​നി​യാ​ണ്. മ​ല​യോ​രം, കെ​എം​എ​ൽ എ​ന്നി​വ​യാ​ണ് വെ​ളി​ച്ചെ​ണ്ണ​യി​ലെ ഇ​ൻ ഹൗ​സ് ബ്രാ​ൻ​ഡു​ക​ൾ. കേ​ര​ള, ക​ർ​ണാ​ട​ക, മ​ഹാ​രാ​ഷ്ട്ര, ആ​ന്ധ്ര​പ്ര​ദേ​ശ്, ത​മി​ഴ് നാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ൽ ആ​ഭ്യ​ന്ത​ര​മാ​യും യു​എ​ഇ, ഖ​ത്ത​ർ, ഒ​മാ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ൽ അ​ന്ത​ർ​ദേ​ശീ​യ മാ​യും പ്ര​വ​ർ​ത്തി​ക്കു​ന്നു.

ഇ​ൻ ഹൗ​സ് ബ്രാ​ൻ​ഡു​ക​ൾ​ക്കൊ​പ്പം 24 രാ​ജ്യ​ങ്ങ​ളി​ൽ വി​ത​ര​ണം ചെ​യ്യു​ന്ന കേ​ര​ള​ത്തി​ലേ​യും മീ​ഡി​ൽ ഈ​സ്റ്റി​ലേ​യും ഏ​ക​ദേ​ശം 14 പ്ര​ശ​സ്ത ക​മ്പ​നി​ക​ൾ​ക്കാ​യി സ്വ​കാ​ര്യ ലേ​ബ​ലിം​ഗി​ലും ഏ​ർ​പ്പെ​ട്ടി​രി​ക്കു​ന്നു. സ​പ്ലൈ​കോ​യു​ടെ ബ്രാ​ൻ​ഡാ​യ ശ​ബ​രി​ക്കു​വേ​ണ്ടി സ്വ​കാ​ര്യ ലേ​ബ​ലിം​ഗും ചെ​യ്യു​ന്നു.