പ​നി ബാ​ധി​ച്ച് പ്ര​തി​ശ്രു​ത വ​ധു മ​രി​ച്ചു
Tuesday, August 27, 2024 10:36 PM IST
ത​ല​ശേ​രി: പ​നി ബാ​ധി​ച്ച് ചി​കി​ത്സ​യി​ലാ​യി​രു​ന്ന പ്ര​തി​ശ്രു​ത​വ​ധു മ​രി​ച്ചു. പാ​നൂ​ര്‍ മാ​ക്കൂ​ല്‍​പീ​ടി​ക​യി​ലെ അ​ത്ത​ലാം​ക​ണ്ടി​യി​ല്‍ വി​സ്‌​മ​യ​യാ​ണ് (26) മ​രി​ച്ച​ത്.

സെ​പ്റ്റം​ബ​ര്‍ ഏ​ഴി​ന് വി​വാ​ഹം ന​ട​ക്കാ​നി​രി​ക്കെ​യാ​ണു മ​ര​ണം. ഏ​താ​നും ദി​വ​സ​ങ്ങ​ൾ​ക്കു മു​ന്പാ​ണു വി​സ്മ​യ​യെ പ​നി ബാ​ധി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് ത​ല​ശേ​രി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്.


ആ​രോ​ഗ്യ​സ്ഥി​തി മോ​ശ​മാ​യ​തി​നെ​ത്തു​ട​ർ​ന്ന് പി​ന്നീ​ട് ക​ണ്ണൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി​യെ​ങ്കി​ലും ഇ​ന്ന​ലെ രാ​വി​ലെ മ​രി​ക്കു​ക​യാ​യി​രു​ന്നു. പ​രേ​ത​നാ​യ ര​വീ​ന്ദ്ര​ൻ-​അ​ത്ത​ലാ​ക​ണ്ടി​യി​ൽ സ​നി​ല ദ​ന്പ​തി​ക​ളു​ടെ മ​ക​ളാ​ണ്. സ​ഹോ​ദ​ര​ങ്ങ​ൾ: വി​വ​ർ​ണ, വി​ഘ്ന.