എ​ഡി​എ​സ്‌​യു ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റ് നടത്തി
Tuesday, August 27, 2024 1:39 AM IST
ചെ​മ്പേ​രി: ത​ല​ശേ​രി അ​തി​രൂ​പ​ത ആ​ന്‍റി ഡ്ര​ഗ്സ് സ്റ്റു​ഡ​ന്‍റ്സ് യൂ​ണി​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ല​ഹ​രി​ക്കെ​തി​രെ പൊ​രു​താ​ൻ കു​ട്ടി​ക​ളെ സ​ജ്ജ​രാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ചെ​ന്പേ​രി വി​മ​ൽ​ജ്യോ​തി എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​ൽ ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റ് സം​ഘ​ടി​പ്പി​ച്ചു. വി​മ​ൽ​ജ്യോ​തി എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജ് മാ​നേ​ജ​ർ ഫാ. ​ജ​യിം​സ് ചെ​ല്ല​ങ്കോ​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഹൈ​സ്കൂ​ൾ, ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ങ്ങ​ളി​ലാ​യി 32 ടീ​മു​ക​ൾ പ​ങ്കെ​ടു​ത്തു. ഹൈ​സ്കൂ​ൾ ആ​ൺ​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ എ​ടൂ​ർ, പേ​രാ​വൂ​ർ ഹൈ​സ്കൂ​ളു​ക​ൾ യ​ഥാ​ക്ര​മം ഒ​ന്നും ര​ണ്ടും സ്ഥാ​ന​ങ്ങ​ൾ നേ​ടി. പെ​ൺ​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ എ​ടൂ​ർ സെ​ന്‍റ് മേ​രീ​സ് ജേ​താ​ക്ക​ളാ​യി. ചേ​ന്പേ​രി നി​ർ​മ​ല ഹൈ​സ്കൂ​ളി​നാ​ണ് ര​ണ്ടാം സ്ഥാ​നം.


ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി ആ​ൺ​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ കൊ​ള​ക്കാ​ട് സാ​ന്തോം ജേ​താ​ക്ക​ളാ​യി. എ​ടൂ​ർ സെ​ന്‍റ് മേ​രീ​സ് ര​ണ്ടാം സ്ഥാ​നം നേ​ടി. പെ​ൺ​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ യ​ഥാ​ക്ര​മം വെ​ളി​മാ​നം സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി, ചെ​ന്പേ​രി നി​ർ​മ​ല ഹ​യ​ർ സെ​ക്ക​ൻ​ഡ​റി എ​ന്നി​വ ഒ​ന്നും ര​ണ്ടും സ്ഥാ​ന​ങ്ങ​ൾ നേ​ടി. ് വി​ജ​യി​ക​ൾ​ക്കു​ള്ള ട്രോ​ഫി​യും കാ​ഷ് അ​വാ​ർ​ഡും എ​ഡി​എ​സ്‌​യു അ​തി​രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ. ​വി​പി​ൻ വ​ട​ക്കേ​പ​റ​മ്പി​ൽ സ​മ്മാ​നി​ച്ചു. അ​തി​രൂ​പ​ത ചീ​ഫ് കോ-​ഓ​ർ​ഡി​നേ​റ്റ​ർ ടോ​ണി​സ് ജോ​ർ​ജ്, അ​തി​രൂ​പ​ത ആ​നി​മ​മേ​റ്റ​ർ ശോ​ഭ ടോം ​എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.