മ​ദ​ർ​തെ​രേ​സ അ​നു​സ്മ​ര​ണ​വും അ​നാ​ഥ-​അ​ഗ​തി ദി​നാ​ച​ര​ണ​വും ന​ട​ത്തി
Tuesday, August 27, 2024 1:39 AM IST
പ​യ്യാ​വൂ​ർ: മ​ദ​ർ തെ​രേ​സ​യു​ടെ ജ​ന്മ​ദി​നം സം​സ്ഥാ​ന സ​ർ​ക്കാ​ർ അ​നാ​ഥ-​അ​ഗ​തി ദി​ന​മാ​യി ആ​ച​രി​ക്കു​ന്ന​തി​ന്‍റെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം പ​യ്യാ​വൂ​ർ വെ​ന്പു​വ​യി​ലെ അ​ഗ​തി സം​ര​ക്ഷ​ണ കേ​ന്ദ്ര​മാ​യ തെ​രേ​സ ഭ​വ​നി​ൽ ന​ട​ന്നു. സാ​മൂ​ഹ്യ​നീ​തി വ​കു​പ്പി​ന്‍റെ​യും ഓ​ർ​ഫ​നേ​ജ് ക​ൺ​ട്രോ​ൾ ബോ​ർ​ഡി​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തി​യ ദി​നാ​ച​ര​ണം അ​സി. ക​ള​ക്ട​ർ ഗ്ര​ന്ഥെ സാ​യി​കൃ​ഷ്ണ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​റ്റു​ള്ള​വ​ർ​ക്ക് കൂ​ടി വേ​ണ്ടി​യ​ല്ലാ​തെ​യു​ള​ള ജീ​വി​തം ജീ​വി​ത​മ​ല്ലെ​ന്നും ന​ല്ല പ്ര​വ​ർ​ത്തി​ക​ൾ​ക്കാ​ണ് വാ​ക്കു​ക​ളേ​ക്കാ​ൾ പ്രാ​ധാ​ന്യം ന​ൽ​കേ​ണ്ട​തെ​ന്നും ഗ്ര​ന്ഥേ സാ​യി​കൃ​ഷ്ണ പ​റ​ഞ്ഞു.

ഏ​രു​വേ​ശി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മി​നി ഷൈ​ബി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഓ​ർ​ഫ​നേ​ജ് ക​ൺ​ട്രോ​ൾ ബോ​ർ​ഡ് മെം​ബ​ർ സി​സ്റ്റ​ർ വി​നീ​ത ഡി​എ​സ്എ​സ് മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. ജി​ല്ലാ സാ​മൂ​ഹി​ക നീ​തി ഓ​ഫീ​സ​ർ പി. ​ബി​ജു ആ​മു​ഖ പ്ര​ഭാ​ഷ​ണ​വും വെ​മ്പു​വ ഇ​ട​വ​ക വി​കാ​രി ഫാ.​ജോ​ർ​ജ് എ​ളൂ​ക്കു​ന്നേ​ൽ മ​ദ​ർ തെ​രേ​സ അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണ​വും ന​ട​ത്തി. ഏ​രു​വേ​ശി പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡ​ന്‍റ് ടെ​സി ഇ​മ്മാ​നു​വ​ൽ, പി.​കെ. നാ​സ​ർ, എം.​ജെ. സ്റ്റീ​ഫ​ൻ, തെ​രേ​സ ഭ​വ​ൻ ഡ​യ​റ​ക്ട​ർ ബ്ര​ദ​ർ ടി.​കെ. സ​ജി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. വി​വി​ധ ക്ഷേ​മ സ്ഥാ​പ​ന​ങ്ങ​ളി​ലെ അ​ന്തേ​വാ​സി​ക​ൾ അ​വ​ത​രി​പ്പി​ച്ച ക​ലാ​പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റി.