ക​ര​യി​ടി​ച്ചി​ലി​ൽ തേ​ർ​ളാ​യി ദ്വീ​പ് ഇ​ല്ലാ​താ​കു​ന്നു
Tuesday, August 27, 2024 1:39 AM IST
ശ്രീ​ക​ണ്ഠ​പു​രം: വ​ള​പ​ട്ട​ണം പു​ഴ​യി​ലെ തേ​ർ​ളാ​യി ദ്വീ​പി​ലെ ക​ര​യി​ടി​ച്ചി​ൽ ദ്വീ​പി​ന്‍റെ നി​ല​നി​ൽ​പ്പി​ന് ത​ന്നെ ഭീ​ഷ​ണി​യാ​കു​ന്നു. ക​ര​യി​ടി​ച്ചി​ൽ രൂ​ക്ഷ​മാ​യ​തോ​ടെ ദ്വീ​പ് നി​വാ​സി​ക​ൾ ക​ടു​ത്ത ആ​ശ​ങ്ക​യി​ലാ​ണ്. സം​ര​ക്ഷ​ണ ഭി​ത്തി​യി​ല്ലാ​ത്ത​താ​ണ് ദ്വീ​പി​നെ പു​ഴ​യെ​ടു​ക്കാ​ൻ കാ​ര​ണ​മെ​ന്ന് ജ​ന​ങ്ങ​ൾ പ​റ​യു​ന്നു. ചെ​ങ്ങ​ളാ​യി പ​ഞ്ചാ​യ​ത്തി​ലെ 198 ഏ​ക്ക​ർ വി​സ്തീ​ർ​ണ​മു​ള്ള ഈ ​ദ്വീ​പി​ൽ ഇ​പ്പോ​ൾ 145 കു​ടും​ബ​ങ്ങ​ളാ​ണ് താ​മ​സി​ക്കു​ന്ന​ത്.

അ​വ​രി​ൽ പ​ല​രു​ടെ​യും ഉ​പ​ജീ​വ​ന​മാ​ർ​ഗ​മാ​യ കൃ​ഷി ക​ര​യി​ടി​ച്ചി​ലി​നെ തു​ട​ർ​ന്ന് ഇ​ല്ലാ​താ​വു​ക​യാ​ണ്. 2019ലെ ​പ്ര​ള​യ​ത്തി​ൽ ദ്വീ​പ് ര​ണ്ടു​ദി​വ​സ​ത്തോ​ളം വെ​ള്ള​ത്തി​ലാ​യി​രു​ന്നു. ഇ​തി​നു​ശേ​ഷം എ​ല്ലാ​വ​ർ​ഷ​വും പു​ഴ​യോ​രം ഇ​ടി​ഞ്ഞ് ഇ​ല്ലാ​താ​യി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ദ്വീ​പി​ലു​ള്ള റ​ബ​റും തെ​ങ്ങും മ​ര​ങ്ങ​ളും മ​റ്റു കാ​ർ​ഷി​ക​വി​ള​ക​ൾ എ​ല്ലാം ഏ​തു​നി​മി​ഷ​വും പു​ഴ​യെ​ടു​ക്കാ​മെ​ന്ന അ​വ​സ്ഥ​യി​ലാ​ണ്.


ക​ര​യി​ടി​ച്ചി​ലി​നെ തു​ട​ർ​ന്ന് നേ​ര​ത്തെ ദ്വീ​പി​ന്‍റെ കു​റു​മാ​ത്തൂ​ർ ഭാ​ഗ​ത്ത് പു​ൾ​ക്കാ​ടി​ക​ട​വ് മു​ത​ൽ ചി​റ​മ്മ​ൽ​ക​ട​വ് വ​രെ 220 മീ​റ്റ​ർ നീ​ള​ത്തി​ൽ ക​ര​ഭി​ത്തി നി​ർ​മി​ച്ചി​രു​ന്നു.

മോ​ലോ​ത്തും​ക​ട​വ്, കു​നി​മ​ൽ​ക​ട​വ്, ഓ​ട്ടു​വ​ള​പ്പ്ക​ട​വ് തു​ട​ങ്ങി​യ ക​ര​യി​ടി​ച്ചി​ൽ രൂ​ക്ഷ​മാ​യ മേ​ഖ​ല​ക​ളി​ൽ ഒ​രു കി​ലോ​മീ​റ്റ​ർ കൂ​ടി ഭി​ത്തി​കെ​ട്ടി​യാ​ൽ മ​ണ്ണി​ടി​ച്ചി​ൽ ഒ​രു പ​രി​ധി​വ​രെ ത​ട​യാ​നു​കു​മെ​ന്ന് ദ്വീ​പ് നി​വാ​സി​ക​ൾ പ​റ​യു​ന്നു.