നാടും നഗരവും അന്പാടിയായി
Tuesday, August 27, 2024 1:39 AM IST
ക​ണ്ണൂ​ര്‍: ശ്രീ​കൃ​ഷ്ണ ജ​യ​ന്തി​യോ​ട​നു​ബ​ന്ധി​ച്ച് ബാ​ല​ഗോ​കു​ല​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ശോ​ഭാ​യാ​ത്ര​ക​ൾ സം​ഘ​ടി​പ്പി​ച്ചു. ക​ണ്ണൂ​രി​ൽ വി​ള​ക്കും​ത​റ മൈ​താ​നി​യി​ൽ നി​ന്നാ​രം​ഭി​ച്ച ശോ​ഭാ​യാ​ത്ര അ​മൃ​താ​ന​ന്ദ​മ​യീ ക​ണ്ണൂ​ർ മ​ഠാ​ധി​പ​തി സ്വാ​മി അ​മൃ​ത​കൃ​പാ​ന​ന്ദ​പു​രി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഉ​ണ്ണി​ക്ക​ണ്ണ​ൻ​മാ​ർ, ഗോ​പി​ക​മാ​ർ എ​ന്നി​വ​ർ അ​ണി​നി​ര​ന്നു. നി​ശ്ച​ല ദൃ​ശ്യ​ങ്ങ​ൾ, പ്ലോ​ട്ടു​ക​ൾ എ​ന്നി​വ​യും ഒ​രു​ക്കി​യി​രു​ന്നു. ശോ​ഭാ​യാ​ത്ര തെ​ക്കി​ബ​സാ​റി​ൽ സ​മാ​പി​ച്ചു.

ഇ​രി​ട്ടി ഉ​ൾ​പ്പെ​ടെ​യു​ള്ള മ​ല​യോ​ര മേ​ഖ​ല​യി​ലും ശോ​ഭാ​യാ​ത്ര​ക​ൾ ന​ട​ന്നു. ഇ​രി​ട്ടി​യി​ൽ വി​വി​ധ മേ​ഖ​ല​ക​ളി​ൽ നി​ന്നു​ള്ള ശോ​ഭാ​യാ​ത്ര​ക​ൾ സം​ഗ​മി​ച്ച് മ​ഹാ​ശോ​ഭാ​യാ​ത്ര​യാ​യി സ​മാ​പി​ച്ചു. ബാ​ല​ഗോ​കു​ലം മ​ട്ട​ന്നൂ​ർ താ​ലൂ​ക്ക് ആ​ഘോ​ഷ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ഞ്ച് കേ​ന്ദ്ര​ങ്ങ​ളി​ൽ മ​ഹാ​ശോ​ഭാ​യാ​ത്ര​യും 19 കേ​ന്ദ്ര​ങ്ങ​ളി​ൽ ശോ​ഭാ​യാ​ത്ര​ക​ളും ന​ട​ത്തി. ത​ളി​പ്പ​റ​മ്പി​ൽ ചി​റ​വ​ക്ക് നി​ന്നും ആ​രം​ഭി​ച്ച ശോ​ഭാ​യാ​ത്രാ ന​ഗ​രം ചു​റ്റി തൃ​ച്ചം​ബ​രം ശ്രീ​കൃ​ഷ്ണ ക്ഷേ​ത്ര​ത്തി​ൽ സ​മാ​പി​ച്ചു.