കെ​എ​സ്ആ​ര്‍​ടി​സി ജീ​വ​ന​ക്കാ​ര​ൻ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ
Monday, August 26, 2024 10:21 PM IST
നേ​മം : കെ​എ​സ്ആ​ര്‍​ടി​സി ജീ​വ​ന​ക്കാ​ര​നെ ആ​ത്മ​ഹ​ത്യ ചെ​യ്ത നി​ല​യി​ല്‍ ക​ണ്ടെ​ത്തി. പൊ​ന്നു​മം​ഗ​ലം ശാ​ന്തി​ഭ​വ​നി​ല്‍ എ​സ്. സ​ന​ല്‍​കു​മാ​ര്‍ (53) നെ​യാ​ണ് ക​ഴി​ഞ്ഞ​ദി​വ​സം വീ​ടി​നു​ള്ളി​ല്‍ തൂ​ങ്ങി നി​ല്‍​ക്കു​ന്ന നി​ല​യി​ല്‍ ക​ണ്ട​ത്. ഉ​ട​നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല.

അ​വി​വാ​ഹി​ത​നാ​ണ്. അ​മ്മ മാ​ത്ര​മാ​ണ് വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​ത്. കെ​എ​സ്ആ​ര്‍​ടി​സി പാ​പ്പ​നം​കോ​ട് ഡി​പ്പോ​യി​ലെ സ്‌​ക്വാ​ഡ് വ​ണ്ണി​ലെ ഇ​ന്‍​സ്‌​പെ​ക്ട​റാ​യി​രു​ന്നു. അ​ടു​ത്തി​ടെ സ​ന​ല്‍​കു​മാ​റി​നെ കാ​ട്ടാ​ക്ക​ട ഡി​പ്പോ​യി​ലേ​യ്ക്ക് മാ​റ്റി​യി​രു​ന്നു. സ​ന​ല്‍​കു​മാ​റി​ന്‍റെ ആ​ത്മ​ഹ​ത്യ​യ്ക്കു​പി​ന്നി​ല്‍ മാ​നേ​ജ്‌​മെ​ന്‍റു​മാ​യു​ള്ള പ്ര​ശ്‌​ന​ങ്ങ​ളാ​ണെ​ന്ന് ആ​രോ​പ​ണം ഉ​യ​ര്‍​ന്നി​ട്ടു​ണ്ട്.