ഉ​രു​വ​ച്ചാ​ലി​ൽ ഹെ​ൽ​മ​റ്റിന് സു​ര​ക്ഷ​യില്ല
Monday, August 26, 2024 1:35 AM IST
മ​ട്ട​ന്നൂ​ർ: ഇ​രു​ച​ക്ര​വാ​ഹ​ന​യാ​ത്ര​യി​ൽ ഹെ​ൽ​മ​റ്റ് ത​ല​യ​ക്ക് സു​ര​ക്ഷി​ത​ത്വം ന​ൽ​കു​മെ​ങ്കി​ലും ഉ​രു​വ​ച്ചാ​ലി​ൽ ഹെ​ൽ​മ​റ്റ് വാ​ഹ​ന​ത്തി​ൽ വ​ച്ച് പോ​യാ​ൽ ഒ​രു സു​ര​ക്ഷി​ത​ത്വ​വും ഉ​റ​പ്പു പ​റ​യാ​നാ​കി​ല്ല. നി​ർ​ത്തി​യി​ടു​ന്ന ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളി​ൽ നി​ന്ന് ഹെ​ൽ​മ​റ്റ് ക​വ​രു​ന്ന സം​ഘം ഉ​രു​വ​ച്ചാ​ലി​ൽ വ്യാ​പ​ക​മാ​ണ്.

മ​ല​യോ​ര മേ​ഖ​ല​ക​ളി​ൽ നി​ന്ന് ദൂ​രെ സ്ഥലങ്ങളി​ലേ​ക്ക് ജോ​ലി​ക്ക് പോ​കു​ന്ന​വ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ രാ​വി​ലെ ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളി​ലെ​ത്തി ടൗ​ണി​ൽ നി​ർ​ത്തി​യി​ട്ട് പോ​കു​ന്ന പ​ല​ർ​ക്കും തി​രി​ച്ചു വ​രു​ന്പോ​ഴേ​ക്കും ഹെ​ൽ​മ​റ്റു​ക​ൾ ന​ഷ്ട​പ്പെ​ടു​ക​യാ​ണ്. മു​മ്പ് ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ലെ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും ഹെ​ൽ​മ​റ്റു​ക​ൾ ന​ഷ്ട​പെ​ട്ടി​രു​ന്നു.

ടൗ​ണി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ക്ഷീ​ര​സം​ഘം ഓ​ഫീ​സ് കെ​ട്ടി​ട​ത്തി​നു സ​മീ​പം നി​ർ​ത്തി​യി​ട്ട് ബൈ​ക്കു​ക​ളി​ൽ വ​ച്ച ര​ണ്ട് ഹെ​ൽ​മ​റ്റു​ക​ളാ​ണ് ക​ഴി​ഞ്ഞ ദി​വ​സം മോ​ഷ​ണം പോ​യ​ത്. യു​വാ​ക്ക​ളെ​ന്ന് ക​രു​തു​ന്ന ര​ണ്ടു​പേ​ര്‍ സ്കൂ​ട്ടി​യി​ലെ​ത്തി സൊ​സൈ​റ്റി​യു​ടെ സ​മീ​പ​ത്ത് നി​ർ​ത്തി​യ​ശേ​ഷം പു​റ​കി​ലി​രു​ന്ന ഒ​രാ​ൾ ഇ​റ​ങ്ങി​പോ​കു​ന്ന​തും തി​രി​കെ ര​ണ്ട് ഹെ​ൽ​മ​റ്റു​മാ​യി മ​ട​ങ്ങു​ന്ന​തു​മാ​യ സി​സി ടി​വി ദൃ​ശ്യം ല​ഭി​ച്ചി​ട്ടു​ണ്ട്. പാ​ൽ വി​ത​ര​ണ​ക്കാ​രാ​യ രാ​ജീ​വ​ൻ, വി​ജേ​ഷ് എ​ന്നി​വ​രു​ടെ ബൈ​ക്കി​ൽ നി​ന്നാ​ണ് ഹെ​ൽ​മ​റ്റു​ക​ൾ ക​വ​ർ​ന്ന​ത്. ജോ​ലി ക​ഴി​ഞ്ഞ് വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങാ​ൻ ഒ​രു​ങ്ങു​ന്ന​തി​നി​ടെ​യാ​ണ് ഇ​വ​ര്‍ ഹെ​ൽ​മ​റ്റ് ന​ഷ്ട​പ്പെ​ട്ട​താ​യി ക​ണ്ട​ത്. ഇ​രു​വ​രും മ​ട്ട​ന്നൂ​ര്‍ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി.