മാ​ർ​ക്ക​റ്റ് വി​ല​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ഷ്ട​പ​രി​ഹാ​രം വേ​ണം: ആ​ക്‌ഷൻ ക​മ്മി​റ്റി
Monday, August 26, 2024 1:35 AM IST
ക​ണി​ച്ചാ​ർ: ക​രി​ന്ത​ളം-വ​യ​നാ​ട് 400 കെ​വി ലൈ​ന്‍ ക​ട​ന്നുപോ​കു​ന്ന മേ​ഖ​ല​ക​ളി​ലെ ക​ര്‍​ഷ​ക​ർ​ക്ക് മാ​ർ​ക്ക​റ്റ് വി​ല അ​ടി​സ്ഥാ​ന​പ്പെ​ടു​ത്തി​യു​ള്ള ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്ന് ആ​ക്‌ഷ​ൻ ക​മ്മി​റ്റി യോ​ഗം. വി​ള​ക​ൾ​ക്കും അ​ർ​ഹ​മാ​യ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്ന് ക​ർ​ഷ​ക​രു​ടെ യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.

നെ​ല്ലി​ക്കു​ന്ന് സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് പ​ള്ളി​യി​ൽ ചേ​ർ​ന്ന ​യോ​ഗം ക​ണി​ച്ചാ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ന്‍റ​ണി സെ​ബാ​സ്റ്റ്യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഫാ. ​ജി​ന്‍റോ പ​ന്ത​ലാ​നി​ക്ക​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഫാ. ​പ​യ​സ് പ​ടി​ഞ്ഞാ​റെ​മു​റി​യി​ല്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. തോ​മ​സ് വ​ര്‍​ഗീ​സ്, ജോ​യി കു​ല​ച്ചി​ത്ത​റ, ബെ​ന്നി പു​തി​യ​പ​റ​മ്പി​ല്‍, പൈ​ലി വാ​ത്യാ​ട്ട്, തോ​മ​സ് വ​ട​ശേ​രി, വി​പി​ന്‍ ജോ​സ​ഫ്, ജി​ബി​ന്‍ ജ​യ്‌​സ​ണ്‍ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.