ആ​റ​ളം ഫാ​മി​ൽനിന്ന് 30 ആ​ന​ക​ളെ തു​ര​ത്തി
Sunday, August 25, 2024 7:36 AM IST
ഇ​രി​ട്ടി: ആ​റ​ളം ഫാ​മി​ലെ കൃ​ഷി​യി​ട​ങ്ങ​ളി​ൽ​നി​ന്ന് വീ​ണ്ടും ആ​ന​യെ തു​ര​ത്ത​ൽ തു​ട​രു​ന്നു. ഇ​ന്ന​ലെ 30 ആ​ന​ക​ളെ​യാ​ണ് തു​ര​ത്തി​യ​ത്. രാ​വി​ലെ ബ്ലോ​ക്ക് ആ​റി​ൽ നി​ന്ന് ആ​രം​ഭി​ച്ച തു​ര​ത്ത​ൽ താ​ളി​പ്പാ​റ ഭാ​ഗ​ത്ത് എ​ത്തി​യ​പ്പോ​ൾ 15 ആ​ന​ക​ളെയും കോ​ട്ട​പ്പാ​റ ഭാ​ഗ​ത്ത് എ​ത്തി​യ​പ്പോ​ൾ 15 ആ​ന​ക​ളെ​യു​മാ​ണ് വ​ന​ത്തി​ലേ​ക്ക് ഫെ​ൻ​സിം​ഗ് മേ​ഖ​ല​യി​ലൂ​ടെ ക​ട​ത്തി​വി​ട്ട​ത്. ഫെ​ൻ​സിം​ഗി​ലൂ​ടെ ക​ട​ത്തി​വി​ടു​ന്ന ആ​ന​ക​ൾ വീ​ണ്ടും ജ​ന​വാ​സ മേ​ഖ​ല​യി​ലേ​ക്ക് തി​രി​ച്ചെ​ത്തു​ന്ന​ത് ജ​ന​ങ്ങ​ൾ​ക്കും വ​നം​വ​കു​പ്പി​നും പ്ര​തി​സ​ന്ധി സൃ​ഷ്‌​ടി​ക്കു​ന്നു​ണ്ട്.

ആ​റ​ളം ഫാ​മി​ന്‍റെ കൃ​ഷി​യി​ട​ത്തി​ൽനി​ന്ന് തു​ര​ത്തി​യ ആ​ന​ക​ൾ കാ​ട്ടി​ലേ​ക്കു ക​ട​ക്കാ​തെ പു​ന​ര​ധി​വാ​സ മേ​ഖ​ല​യി​ൽ ത​മ്പ​ടി​ക്കു​ന്ന​തി​നാ​ൽ പ്ര​ദേ​ശ​ത്തെ താ​മ​സ​ക്കാ​ർ ഭീ​ഷ​ണി​യി​ലാ​ണ്.

ആ​ർ​ആ​ർ​ടി ഡ​പ്യൂ​ട്ടി റേ​ഞ്ച​ർ ഷൈ​നി​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​റ​ളം സെ​ക്ഷ​ൻ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ സ​ജീ​വ​ൻ തെ​നി​യാ​ട​ൻ, മ​ണ​ത്ത​ണ സെ​ക്ഷ​ൻ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ പ്ര​മോ​ദ് കു​മാ​ർ, ആ​റ​ളം ഫാം ​സെ​ക്യൂ​രി​റ്റി അം​ഗ​ങ്ങ​ൾ, ആ​റ​ളം വൈ​ൽ​ഡ് ലൈ​ഫ്, മ​ണ​ത്ത​ണ, കീ​ഴ്പ​ള്ളി സെ​ക്ഷ​ൻ, ആ​ർ​ആ​ർ​ടി അം​ഗ​ങ്ങ​ളും ചേ​ർ​ന്നാ​ണ് ആ​ന​യെ തു​ര​ത്തി​യ​ത്.


പു​ന​ര​ധി​വാ​സ മേ​ഖ​ല​യി​ൽ ബ്ലോ​ക്ക് 10 ലേ​ക്കു​ള്ള പ്ര​ധാ​ന റോ​ഡി​ലും ക​ഴി​ഞ്ഞ ദി​വ​സം ആ​ന​കൂ​ട്ടം ത​മ്പ​ടി​ച്ചി​രി​ക്കു​ന്ന​താ​യി പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​യു​ന്നു. ഗ്രാ​മ​വ​ണ്ടി അ​ട​ക്കം വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​കു​ന്ന വ​ഴി​യി​ലാ​ണ് ആ​ന​ക്കൂ​ട്ടം ത​മ്പ​ടി​ച്ച​ത്. എ​ത്ര ആ​ന​ക​ളാ​ണ് ഇ​വി​ടെ ത​മ്പ​ടി​ച്ചി​രി​ക്കു​ന്ന​തെ​ന്നു പോ​ലും ക​ണ​ക്കാ​ക്കാ​ൻ ക​ഴി​യു​ന്നി​ല്ലെ​ന്നും കു​ട്ടി​യാ​ന​ക​ൾ ഒ​പ്പ​മു​ള്ള​തു​കൊ​ണ്ട് ആ​ന​ക​ൾ അ​ക്ര​മാ​സ​ക്ത​മാ​ണെ​ന്നും പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​യു​ന്നു.