ക്ഷേ​ത്ര​ത്തി​ലെ​ത്തി​യ 15 കാ​രി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മം: പൂ​ജാ​രി അ​റ​സ്റ്റി​ൽ
Sunday, August 25, 2024 7:36 AM IST
ക​ണ്ണൂ​ർ: ക്ഷേ​ത്ര​ത്തി​ൽ തൊ​ഴാ​ൻ എ​ത്തി​യ 15 കാ​രി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച പൂ​ജാ​രി അ​റ​സ്റ്റി​ൽ. പ​ള്ളി​ക്കു​ന്ന് സ്വ​ദേ​ശി അ​നി​ലി​നെ​യാ​ണ്(55)​എ​ട​ക്കാ​ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.
എ​ട​ക്കാ​ട് പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ ഒ​രു ക്ഷേ​ത്ര​ത്തി​ലാ​ണ് സം​ഭ​വം.

ക​ഴി​ഞ്ഞ ജ​നു​വ​രി മാ​സ​ത്തി​ൽ ക്ഷേ​ത്ര​ത്തി​ലെ​ത്തി​യ 15 കാ​രി​യു​ടെ ശ​രീ​ര​ത്തി​ൽ ദു​രു​ദ്ദേ​ശ​ത്തോ​ടെ സ്പ​ർ​ശി​ക്കു​ക​യും ലൈം​ഗി​ക ചു​വ​യോ​ടെ സം​സാ​രി​ക്കു​ക​യു​മാ​യി​രു​ന്നു. എ​ന്നാ​ൽ, കു​ട്ടി ഈ ​വി​വ​രം ആ​രോ​ടും പ​റ​ഞ്ഞി​രു​ന്നി​ല്ല. ക​ഴി​ഞ്ഞ ദി​വ​സം സ്കൂ​ളി​ൽ ചൈ​ൽ​ഡ് ലൈ​ൻ ന​ട​ത്തി​യ കൗ​ൺ​സി​ലിം​ഗി​നി​ടെ​യാ​ണ് കു​ട്ടി വി​വ​രം പ​റ​യു​ന്ന​ത്. തു​ട​ർ​ന്ന് ചൈ​ൽ​ഡ് ലൈ​നി​ന്‍റെ പ​രാ​തി​യി​ൽ എ​ട​ക്കാ​ട് പോ​ലീ​സ് കേ​സെ​ടു​ത്ത് പൂ​ജാ​രി​യെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ഇ​യാ​ളെ റി​മാ​ൻ​ഡ് ചെ​യ്തു.