ക​ണ്ണൂ​രി​ന് ആ​ശ്വാ​സം; നി​പ സം​ശ​യി​ച്ച സാ​ന്പി​ളു​ക​ൾ നെ​ഗ​റ്റീ​വ്
Sunday, August 25, 2024 7:36 AM IST
പ​രി​യാ​രം: നി​പ വൈ​റ​സ് ബാ​ധ​യെ​ന്ന സം​ശ​യ​ത്തി​ൽ ക​ണ്ണൂ​ർ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​ച്ച​വ​ർ​ക്ക് വൈ​റ​സ് ബാ​ധ​യി​ല്ലെ​ന്ന് പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തി. ഇ​തോ​ടെ ജി​ല്ല​യി​ൽ പ​ട​ർ​ന്ന ആ​ശ​ങ്ക​യ്ക്ക് വി​രാ​മ​മാ​യി. പ​രി​യാ​ര​ത്തെ ക​ണ്ണൂ​ർ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ നി​പ വൈ​റ​സ് ബാ​ധ​യോ​ട് സാ​മ്യ​മു​ള്ള മാ​ലൂ​ർ സ്വ​ദേ​ശി​ക​ളാ​യ ര​ണ്ടു​പേ​രെ​യാ​യി​രു​ന്നു പ്ര​ത്യേ​കം സ​ജ്ജ​മാ​ക്കി​യ വാ​ർ​ഡു​ക​ളി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്.

നി​പ ചി​കി​ത്സ പ്രോ​ട്ടോ​ക്കോ​ൾ പ്ര​കാ​ര​മാ​യി​രു​ന്നു ഇ​വ​ർ​ക്ക് ചി​കി​ത്സാ സം​വി​ധാ​ന​ങ്ങ​ൾ ഒ​രു​ക്കി​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം ഇ​വ​രി​ൽ നി​ന്നെ​ടു​ത്ത സ്ര​വ​ങ്ങ​ളു​ടെ പ​രി​ശോ​ധ​നാ ഫ​ലം ഇ​ന്ന​ലെ​യാ​ണ് വ​ന്ന​ത്. ഒ​രാ​ൾ​ക്ക് ഡെ​ങ്കി​പ്പ​നി സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്.


ഇ​രു​വ​രു​ടെ​യും ആ​രോ​ഗ്യ നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്ന് മെ​ഡി​ക്ക​ൽ കോ​ള​ജ് സൂ​പ്ര​ണ്ട് ഡോ. ​കെ. സു​ദീ​പ് പ​റ​ഞ്ഞു. നേ​ര​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഇ​വ​രി​ൽ പ​നി​യോ​ടു​കൂ​ടി​യ ക​ടു​ത്ത ഛർ​ദി​യും നി​പ​യ്ക്ക് സ​മാ​ന​മാ​യ മ​റ്റു ല​ക്ഷ​ണ​ങ്ങ​ളും ക​ണ്ട​തോ​ടെ​യാ​ണ് ക​ണ്ണൂ​ർ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു.