പാ​യം കൃ​ഷി​ഭ​വ​നി​ലെ​ത്തി​യ ഉ​ണ​ങ്ങി​യ തെ​ങ്ങി​ൻ
Sunday, August 25, 2024 7:36 AM IST
ഇ​രി​ട്ടി: വ​ള്ളി​ത്തോ​ട്ടെ പാ​യം കൃ​ഷി​ഭ​വ​നി​ൽ വി​ത​ര​ണ​ത്തി​ന് എ​ത്തി​യ ഉ​ണ​ങ്ങി​യ തെ​ങ്ങി​ൻ തൈ​ക​ൾ ദീ​പി​ക വാ​ർ​ത്ത​യെ​തു​ട​ർ​ന്ന് തി​രി​ച്ച​യ​ച്ചു. പ​ക​ര​മാ​യി 450 പു​തി​യ തെ​ങ്ങി​ൻ തൈ​ക​ൾ വി​ത​ര​ണ​ത്തി​ന് എ​ത്തി​ച്ചു.

ക​ഴി​ഞ്ഞാ​ഴ്ച​യാ​ണ് ഉ​ണ​ങ്ങി​യ തെ​ങ്ങി​ൻ തൈ​ക​ൾ വി​ത​ര​ണ​ത്തി​നെ​ത്തി​യെ​ന്ന വാ​ർ​ത്ത റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. സ​ബ്‌​സി​ഡി നി​ര​ക്കി​ൽ 50 രൂ​പ​യ്ക്കാ​യി​രു​ന്നു ക​രി​ഞ്ഞു​ണ​ങ്ങി​യ തെ​ങ്ങി​ൻ തൈ​ക​ളു​ടെ വി​ത​ര​ണം.

ദീ​പി​ക വാ​ർ​ത്ത​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു കൃ​ഷി​ഭ​വ​ന്‍റെ അ​ടി​യ​ന്ത​ര ന​ട​പ​ടി. ആ​ദ്യ​ഘ​ട്ട​ത്തി​ൽ ക​രി​ഞ്ഞ 500 ഓ​ളം തെ​ങ്ങി​ൻ തൈ​ക​ളാ​ണ് മു​ണ്ടേ​രി​യി​ലെ ഫാ​മി​ലേ​ക്ക് തി​രി​ച്ച​യ​ച്ച​ത്. ക​ർ​ഷ​ക കോ​ൺ​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജോ​സ് പൂ​മ​ല അ​ടക്കമുള്ളവ​ർ സ്ഥ​ല​ത്തെ​ത്തി ക​രി​ഞ്ഞ തെ​ങ്ങി​ൻതൈ​ക​ൾ മാ​റ്റി പു​തി​യ തൈ​ക​ൾ വി​ത​ര​ണം ചെ​യ്യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.


അ​ടു​ത്ത ഘ​ട്ട​ത്തി​ൽ ബാ​ക്കി​യു​ള്ള തെ​ങ്ങി​ൻ തൈ​ക​ൾ​കൂ​ടി ന​ഴ്സ​റി​യി​ലേ​ക്ക് മ​ട​ക്കി അ​യ​ക്കു​മെ​ന്നും പ​ക​രം തൈ​ക​ൾ എ​ത്തി​ക്കു​മെ​ന്നും പാ​യം കൃ​ഷി​ഭ​വ​ന്‍റെ ചു​മ​ത​ല​യു​ള്ള കൃ​ഷി ഓ​ഫി​സ​ർ കെ.​പി. ജി​തി​ൻ അ​റി​യി​ച്ചു.