മു​ടി കൂ​ടു​ത​ൽ മു​റി​ച്ചു; പി​ണ​ങ്ങിപ്പോ​യ ഒ​മ്പ​താം ക്ലാ​സു​കാ​ര​നെ ക​ണ്ടെ​ത്തി
Sunday, August 25, 2024 7:07 AM IST
കൂ​ത്തു​പ​റ​മ്പ്: ബാ​ർ​ബ​ർ ഷോ​പ്പി​ൽ നി​ന്നും മു​ടി കൂ​ടു​ത​ലാ​യി മു​റി​ച്ചു​ക​ള​ഞ്ഞു​വെ​ന്ന പ​രി​ഭ​വ​ത്താ​ൽ അ​മ്മ​യു​ടെ അ​ടു​ക്ക​ൽ നി​ന്നും ഓ​ടി​ക്ക​ള​ഞ്ഞ ഒ​മ്പ​താം ക്ലാ​സു​കാ​ര​നെ പോ​ലീ​സി​ന്‍റെ ത​ക്ക സ​മ​യ​ത്തെ ഇ​ട​പെ​ട​ലി​ലൂ​ടെ ക​ണ്ടെ​ത്തി.

ക​ഴി​ഞ്ഞദി​വ​സം വൈ​കു​ന്നേ​രം കൂ​ത്തു​പ​റ​മ്പ് ടൗ​ണി​ലാ​യി​രു​ന്നു സം​ഭ​വം. അ​മ്മ​യോ​ടൊ​പ്പം ബാ​ർ​ബ​ർ ഷോ​പ്പി​ൽ മു​ടി മു​റി​ക്കാ​നെ​ത്തി​യ​താ​യി​രു​ന്നു ഒ​മ്പ​താം ക്ലാ​സു​കാ​ര​ൻ. മു​ടി മു​റി​ച്ചു ക​ഴി​ഞ്ഞ​പ്പോ​ൾ കൂ​ടു​ത​ൽ മു​ടി മു​റി​ച്ചു​ക​ള​ഞ്ഞു​വെ​ന്ന പ​രി​ഭ​വ​ത്തോ​ടെ കു​ട്ടി ഓ​ടി​പ്പോ​വു​ക​യാ​യി​രു​ന്നു.

ബ​സ്‌​സ്റ്റാ​ൻ​ഡി​ലും പ​രി​സ​ര​ങ്ങ​ളി​ലും തെ​ര​ഞ്ഞെ​ങ്കി​ലും കു​ട്ടി​യെ ക​ണ്ടെ​ത്താ​നാ​വാ​തെ വ​ന്ന​പ്പോ​ഴാ​ണ് കു​ട്ടി​യു​ടെ അ​മ്മ ക​ര​ഞ്ഞു​കൊ​ണ്ട് കൂ​ത്തു​പ​റ​മ്പ് സ്റ്റേ​ഷ​നി​ലെ​ത്തി​യ​ത്. ഉ​ട​ൻ ത​ന്നെ എ​സ്ഐ ര​മേ​ശ​ൻ പി​ആ​ർ​ഒ ഷൈ​ജേ​ഷ്, സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ മ​ഹേ​ഷ്, ഡ്രൈ​വ​ർ പ്ര​ജി​ത്ത് എ​ന്നി​വ​ർ സ്റ്റേ​ഷ​ൻ ജീ​പ്പി​ൽ ബ​സ്‌​ സ്റ്റാ​ൻ​ഡി​ലും മ​റ്റും അ​ന്വേ​ഷ​ണം തു​ട​ങ്ങി. തു​ട​ർ​ന്ന് മാ​റോ​ളി​ഘ​ട്ട് ടൗ​ൺ സ്ക്വ​യ​ർ പ​രി​സ​ര​ത്ത് തെ​ര​യു​ന്ന​തി​നി​ടെ നി​റ​യെ വെ​ള്ള​മു​ള്ള മാ​റോ​ളി കു​ള​ത്തി​ന്‍റെ സ്റ്റെ​പ്പി​ൽ കു​ട്ടി ഇ​രി​ക്കു​ന്ന​താ​യി ക​ണ്ടെ​ത്തി.