നി​രോ​ധി​ച്ച മ​രു​ന്നു​ക​ൾ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ൽ വി​ത​ര​ണം ചെ​യ്യുന്നു; പ​രാ​തി ന​ൽ​കി
Sunday, August 25, 2024 7:07 AM IST
ത​ളി​പ്പ​റ​മ്പ്: നി​രോ​ധി​ച്ച മ​രു​ന്നു​ക​ൾ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ൽ നി​ന്ന് വി​ത​ര​ണം ചെ​യ്യു​ന്ന​താ​യി കാ​ണി​ച്ച് യൂ​ത്ത് കോ​ൺ​ഗ്ര​സ് ഡ്ര​ഗ് ഇ​ൻ​സ്പെ​ക്ട​ർ​ക്ക് പ​രാ​തി ന​ൽ​കി.

ത​ളി​പ്പ​റ​ന്പ് നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് അ​മ​ൽ കു​റ്റ്യാ​ട്ടൂ​രാ​ണ് പ​രാ​തി ന​ൽ​കി​യ​ത്. ഓ​ഗ​സ്റ്റ് ര​ണ്ടി​ന് കേ​ന്ദ്ര​സ​ർ​ക്കാ​ർ നി​രോ​ധി​ച്ച 156 മ​രു​ന്നു​ക​ളി​ൽപ്പെ​ട്ട ചി​ല​ത് ഇ​പ്പോ​ൾ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ലെ ഫാ​ർ​മ​സി​ക​ൾ വ​ഴി വി​ത​ര​ണം ചെ​യ്യു​ന്ന​താ​യാ​ണ് പ​രാ​തി.

ര​ണ്ടോ അ​തി​ൽ അ​ധി​ക​മോ മ​രു​ന്നു​ക​ൾ ചേ​ർ​ത്ത് നി​ർ​മി​ക്കു​ന്ന മ​രു​ന്നു​ക​ളു​ടെ (മി​ക​സ്ച​ർ) വി​ത​ര​ണം നി​ർ​ത്ത​ലാ​ക്ക​ണ​മെ​ന്ന് മ​രു​ന്നു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട ഉ​പ​ദേ​ശ​ക സ​മി​തി (ഡി​ടി​എ​ബി) ഉ​ത്ത​ര​വി​റ​ക്കി​യി​രു​ന്നു. ക​ഫ​ക്കെ​ട്ടി​നും മ​റ്റും ഉ​പ​യോ​ഗി​ക്കു​ന്ന സി​റ​പ്പ് ആ​ണ് ജി​ല്ല​യി​ൽ ഇ​പ്പോ​ഴും വി​ത​ര​ണം ന​ട​ത്തു​ന്ന​തെ​ന്ന് യൂ​ത്ത് കോ​ൺ​ഗ്ര​സ് ന​ൽ​കി​യ പ​രാ​തി​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.​ പ​രാ​തി​യി​ൻ മേ​ൽ ന​ട​പ​ടി​ക​ളു​ണ്ടാ​കു​മെ​ന്ന് ഡ്ര​ഗ്സ് ഇ​ൻ​സ്പെ​ക്ട​ർ അ​റി​യി​ച്ച​താ​യി അ​മ​ൽ കു​റ്റ്യാ​ട്ടൂ​ർ പ​റ​ഞ്ഞു.