ത​ളി​പ്പ​റ​ന്പ് സ്റ്റേ​ഷ​നി​ൽ നി​ന്ന് ഒ​രു ദി​വ​സം പ​ടി​യി​റ​ങ്ങിയത് 33 പേ​ർ
Sunday, August 25, 2024 7:06 AM IST
ത​ളി​പ്പ​റ​മ്പ്: മൂ​ന്നു വ​ർ​ഷം മു​ന്പ് വ്യ​ത്യ​സ്ത സ്റ്റേ​ഷ​നു​ക​ളി​ൽ നി​ന്ന് ത​ളി​പ്പ​റ​ന്പി​ലെ​ത്തി​യ 33 പോ​ലീ​സു​കാ​ർ സ്ഥ​ലം മാ​റ്റ​ത്തെ തു​ട​ർ​ന്ന് ഒ​രേ ദി​വ​സം പ​ടി​യി​റ​ങ്ങി. ഇ​വ​ർ ഇ​നി വ്യ​ത്യ​സ്ത സ്റ്റേ​ഷ​നു​ക​ളി​ൽ സേ​വ​നം തു​ട​രും. മൂ​ന്നുവ​ർ​ഷമായി ഒ​രി​ട​ത്ത് ജോ​ലി ചെ​യ്യു​ന്ന​വർക്ക് സ്ഥ​ലം മാ​റ്റം ന​ൽ​ക​ണ​മെ​ന്ന നി​യ​മ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ജ​ന​റ​ൽ ട്രാ​ൻ​സ്ഫ​ർ പ്ര​കാ​ര​മാ​ണ് സ്ഥ​ലം മാ​റ്റം.

33 പേ​ർ ഒ​രു​മി​ച്ച് ഒ​രു സ്റ്റേ​ഷ​നി​ൽ നി​ന്ന് സ്ഥ​ലം​മാ​റി പോ​കു​ന്ന​ത് അ​പൂ​ർ​വ​ത​യാ​ണെ​ന്ന​തി​നാ​ൽ ഇ​വ​ർ​ക്കു​ള്ള യാ​ത്ര​യ​യ​പ്പം വേ​റി​ട്ട​താ​യി​രു​ന്നു. സ്ഥ​ലം മാ​റി പോ​കു​ന്ന 33 പേ​ർ​ക്കും ഓ​രോ പേ​രത്തൈ​ക​ൾ ന​ൽ​കി​യാ​ണ് സ​ഹ​പ്ര​വ​ർ​ത്ത​ക​ർ യാ​ത്ര​യാ​ക്കി​യ​ത്. സ്ഥ​ലം മാ​റി​പോ​കു​ന്ന​വ​ർ​ക്കു​ള്ള ഉ​പ​ഹാ​ര​ങ്ങ​ൾ സി​ഐ ഷാ​ജി പ​ട്ടേ​രി സ​മ്മാ​നി​ച്ചു. എ​സ്ഐ കെ.​വി.​ സ​തീ​ശ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.


എ​സ്ഐ​മാ​രാ​യ ച​ന്ദ്ര​ശേ​ഖ​ര​ൻ, ശ​ശിധ​ര​ൻ, എ​എ​സ്ഐ സു​ധീ​ർ കു​മാ​ർ, എ​സ്.കെ. ​പ്ര​ജീ​ഷ്, ബൈ​ജു, പ്ര​മോ​ദ്, ട്രാ​ഫി​ക് എ​സ്ഐ ര​ഘു​നാ​ഥ്, വി​നോ​ദ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.