വെ​മ്പു​വ തെ​രേ​സ ഭ​വ​നി​ൽ പു​തി​യ കെ​ട്ടി​ടം സെ​പ്റ്റം​ബ​ർ നാ​ലി​ന് ആ​ശീ​ർ​വ​ദി​ക്കും
Sunday, August 25, 2024 7:06 AM IST
പ​യ്യാ​വൂ​ർ: അ​ഗ​തി സം​ര​ക്ഷ​ണ കേ​ന്ദ്ര​മാ​യ വെ​മ്പു​വ തെ​രേ​സ ഭ​വ​നി​ൽ പു​തി​യ കെ​ട്ടി​ട​ത്തി​ന്‍റെ ആ​ശീ​ർ​വാ​ദ​ക​ർ​മ​വും വി​ശു​ദ്ധ മ​ദ​ർ തെ​രേ​സ​യു​ടെ തി​രു​നാ​ൾ ആ​ഘോ​ഷ​വും സെ​പ്റ്റം​ബ​ർ നാ​ലി​നു ന​ട​ക്കും.

ഉ​ച്ച​ക​ഴി​ഞ്ഞ് 2.30ന് ​വ​ച​ന​പ്ര​ഘോ​ഷ​ണം, ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന എ​ന്നി​വ​ക്ക് തെ​രേ​സ ഭ​വ​ൻ സ്പി​രി​ച്വ​ൽ ഡ​യ​റ​ക്ട​ർ ഫാ. ​ജി​ബി​ൻ കു​ഴി​വേ​ലി​ൽ നേ​തൃ​ത്വം ന​ൽ​കും. ഉ​ച്ച​ക​ഴി​ഞ്ഞ് 3.30ന് ​ആ​ർ​ച്ച്ബി​ഷ​പ് എ​മ​രി​റ്റ​സ് മാ​ർ ജോ​ർ​ജ് ഞ​റ​ള​ക്കാ​ട്ടി​ന്‍റെ മു​ഖ്യ കാ​ർ​മി​ക​ത്വ​ത്തി​ൽ ആ​ഘോ​ഷ​മാ​യ സ​മൂ​ഹ​ബ​ലി​യും വ​ച​ന സ​ന്ദേ​ശ​വും.


ഫാ. ​ജോ​ർ​ജ് എ​ളൂ​ക്കു​ന്നേ​ൽ, ഫാ. ​ബി​ബി​ൻ അ​ഞ്ചെ​മ്പി​ൽ എ​ന്നി​വ​ർ സ​ഹ​കാ​ർ​മി​ക​രാ​യി​രി​ക്കും. വൈ​കു​ന്നേ​രം 4.45ന് ​മാ​ർ ജോ​ർ​ജ് ഞ​റ​ള​ക്കാ​ട്ട് പു​തി​യ കെ​ട്ടി​ടം ആ​ശീ​ർ​വ​ദി​ക്കും. തു​ട​ർ​ന്ന് സ്നേ​ഹ​വി​രു​ന്നും ഉ​ണ്ടാ​യി​രി​ക്കും.