പ​ത്ര​പ്ര​വ​ർ​ത്ത​ക പെ​ൻ​ഷ​ൻ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ കാ​ര്യ​ക്ഷ​മ​മാ​ക്ക​ണം: കെ​യു​ഡ​ബ്ല്യു​ജെ
Sunday, August 25, 2024 7:06 AM IST
ക​ണ്ണൂ​ർ: പ​ത്ര​പ്ര​വ​ർ​ത്ത​ക പെ​ൻ​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ കാ​ര്യ​ക്ഷ​മ​മാ​ക്ക​ണ​മെ​ന്ന് കേ​ര​ള പ​ത്ര​പ്ര​വ​ർ​ത്ത​ക യൂ​ണി​യ​ൻ ക​ണ്ണൂ​ർ ജി​ല്ലാ ജ​ന​റ​ൽ​ബോ​ഡി യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.

യോ​ഗം സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് എം.​വി. വി​നീ​ത ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സ് ക്ല​ബ് പ്ര​സി​ഡ​ന്‍റ് സി​ജി ഉ​ല​ഹ​ന്നാ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​ വി​ജേ​ഷ് പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ടും ട്ര​ഷ​റ​ർ ക​ബീ​ർ ക​ണ്ണാ​ടി​പ്പ​റ​ന്പ് വ​ര​വു​ചെ​ല​വു ക​ണ​ക്കും അ​വ​ത​രി​പ്പി​ച്ചു. ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി എം.​ സ​ന്തോ​ഷ് അ​നു​ശോ​ച​ന പ്ര​മേ​യ​വും വൈ​സ് പ്ര​സി​ഡ​ന്‍റ് സ​ബി​ന പ​ദ്മ​ൻ, എ​ക്സി​ക്യു​ട്ടീ​വ് ക​മ്മി​റ്റി​യം​ഗം പി.​കെ. ​ഗ​ണേ​ഷ്മോ​ഹ​ൻ എ​ന്നി​വ​ർ പ്ര​മേ​യ​ങ്ങ​ളും അ​വ​ത​രി​പ്പി​ച്ചു.


നി​യു​ക്ത സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ.​പി. റെ​ജി, നി​യു​ക്ത ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​രേ​ഷ് എ​ട​പ്പാ​ൾ, എം.​ ര​ഘു​നാ​ഥ്, എ​ൻ.​വി. ​പ്ര​മോ​ദ്, ടി. ​ബി​ജു​രാ​കേ​ഷ്, കെ.​ സ​തീ​ശ​ൻ, വി.​സി.​ സു​മേ​ഷ്, സി.​ ദാ​വൂ​ദ്, പി.​ ജ​യ​കൃ​ഷ്ണ​ൻ, കെ.​കെ.​ സു​ബൈ​ർ, ഷി​ജി​ത്ത് കാ​ട്ടൂ​ർ, എ​ൻ.​പി.​സി. ​രം​ജി​ത്, സു​പ്രി​യ സു​ധാ​ക​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സി. ​സു​നി​ൽ​കു​മാ​ർ പ്ര​സി​ഡ​ന്‍റാ​യും ക​ബീ​ർ ക​ണ്ണാ​ടി​പ്പ​റ​ന്പ് സെ​ക്ര​ട്ട​റി​യും കെ.​ സ​തീ​ശ​ൻ ‌ട്ര​ഷ​റ​റു​മാ​യു​ള്ള പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ സ്ഥാ​നാ​രോ​ഹ​ണ​വും ന​ട​ന്നു.