പയ്യാവൂർ: വയോജനങ്ങൾക്ക് കുറഞ്ഞ ചെലവിൽ ആരോഗ്യ ഇൻഷ്വറൻസ് ലഭ്യമാകുന്ന പദ്ധതി നടപ്പാക്കാൻ സർക്കാർ തയാറാകണമെന്ന് കേരള സീനിയർ സിറ്റിസൺ ഫോറം (കെഎസ്സിഎഫ്) പയ്യാവൂർ പഞ്ചായത്ത് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. വൈദ്യുത നിരക്ക് വർധനയിൽ ശക്തമായ പ്രതിഷേധവും രേഖപ്പെടുത്തി.
പയ്യാവൂർ പൊന്നുംപറമ്പ് വയോജന കേന്ദ്രത്തിൽ നടന്ന യോഗം കെഎസ്സിഎഫ് ഇരിക്കൂർ ബ്ലോക്ക് കമ്മിറ്റി ചെയർമാൻ ജോണി മുണ്ടയ്ക്കൽ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ഗോപാലകൃഷ്ണൻ മേക്കൊമ്പനാൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഫിലിപ്പ് കോളങ്ങായിൽ ആമുഖ പ്രഭാഷണം നടത്തി. ബ്ലോക്ക് വൈസ് പ്രസിഡന്റ് ഡെയ്സി ചിറ്റൂപ്പറമ്പിൽ, വർഗീസ് ഐപ്പൻപറമ്പിൽ എന്നിവർ പ്രസംഗിച്ചു.