ഇ​ന്ത്യ ബു​ക്ക് ഓ​ഫ് റി​ക്കാ​ർ​ഡ്സി​ൽ ഇ​ടം നേ​ടി ഉ​ളി​യി​ലെ ഫി​ദ ഫാ​ത്തി​മ
Thursday, April 18, 2024 1:48 AM IST
ഉ​ളി​യി​ൽ: അ​ഞ്ചാം വ​യ​സി​ൽ ഇ​ന്ത്യ ബു​ക്ക് ഓ​ഫ് റി​ക്കാ​ർ​ഡ്സി​ൽ ഇ​ടം ശ്ര​ദ്ധേ​യ​യാ​കു​ക​യാ​ണ് ഉ​ളി​യി​ലെ ഫി​ദ ഫാ​ത്തി​മ​യെ​ന്ന യു​കെ​ജി വി​ദ്യാ​ർ​ഥി​നി. ഓ​ർ​മ ശ​ക്തി​യി​ലാ​ണ് ഫി​ദ റി​ക്കാ​ർ​ഡ് ക​ര​സ്ഥ​മാ​ക്കി​യ​ത്.

വി​വി​ധ രാ​ജ്യ​ങ്ങ​ൾ, മൃ​ഗ​ങ്ങ​ൾ, മ​നു​ഷ്യ ശ​രീ​ര​ഭാ​ഗ​ങ്ങ​ൾ, പ​ച്ച​ക്ക​റി​ക​ൾ, നി​റ​ങ്ങ​ൾ, കാ​റു​ക​ൾ, എ​ന്നി​വ തി​രി​ച്ച​റി​ഞ്ഞാ​ണ് ഫി​ദ ബു​ക്ക് ഓ​ഫ് റി​ക്കാ​ർ​ഡ്സി​ൽ ഇ​ടം നേ​ടി​യ​ത്. സ​ഹോ​ദ​ര​ങ്ങ​ളോ​ടൊ​പ്പം പ​ഠി​ക്കാ​നി​രി​ക്കു​ന്ന ഫി​ദ പ​ല കാ​ര്യ​ങ്ങ​ളും പെ​ട്ടെ​ന്ന് തി​രി​ച്ച​റി​യു​ക​യും ഹൃ​ദ്യ​സ്ഥ​മാ​ക്കു​ക​യും ചെ​യ്യു​ന്ന​ത് മ​ന​സി​ലാ​ക്കി​യാ​ണ് ഇ​ന്ത്യ ബു​ക്ക് ഓ​ഫ് റി​ക്കാ​ർ​ഡ്സി​ൽ വി​ഡി​യോ അ​പ്‌​ലോ​ഡ് ചെ​യ്ത​തെ​ന്ന് പി​താ​വ് പ​റ​ഞ്ഞു.

ഉ​ളി​യി​ൽ നെ​ല്യാ​ട്ടേ​രി പാ​ല​ത്തി​ന് സ​മീ​പം ദാ​റു​ൽ നി​ഹ്മ​യി​ൽ യു.​പി. മു​നാ​സ്-​പി പി. ​മു​ബീ​ന ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​ണ് ഫി​ദ. ഷാ​ർ​ജ ഇ​ന്ത്യ​ൻ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്കൂ​ൾ യു​കെ​ജി. വി​ദ്യാ​ർ​ഥി​നി​യാ​ണ്. മു​ഹ​മ്മ​ദ് മു​ഫീ​ദ്, മു​ഹ​മ്മ​ദ് ഫാ​ദി​ൽ എ​ന്നി​വ​ർ സ​ഹോ​ദ​ര​ങ്ങ​ളാ​ണ്.