ഉ​രു​ൾ​പൊ​ട്ട​ൽ ദു​ര​ന്ത​ബാ​ധി​ത​ർ​ക്ക് സാ​ന്ത്വ​ന​വു​മാ​യി വ​യ​നാ​ട് പോ​ലീ​സ്
Tuesday, August 27, 2024 8:03 AM IST
ക​ൽ​പ്പ​റ്റ: പു​ഞ്ചി​രി​മ​ട്ടം ഉ​രു​ൾ​പൊ​ട്ട​ൽ ദു​ര​ന്ത​ബാ​ധി​ത കു​ടും​ബ​ങ്ങ​ൾ​ക്ക് സാ​ന്ത്വ​ന​മേ​കാ​ൻ ’ഒ​പ്പം ചി​രി​ക്കാം’ പ​ദ്ധ​തി​യു​മാ​യി ജി​ല്ലാ പോ​ലീ​സ്. പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രും കൗ​ണ്‍​സ​ല​ർ​മാ​രും സ്റ്റു​ഡ​ന്‍റ് പോ​ലീ​സ് കാ​ഡ​റ്റു​ക​ളും അ​ട​ങ്ങു​ന്ന സം​ഘം ദു​ര​ന്ത​ബാ​ധി​ത​രു​ടെ താ​മ​സ​സ്ഥ​ല​ങ്ങ​ളി​ലെ​ത്തി സാ​ന്ത്വ​നം പ​ക​രു​ന്ന​താ​ണ് പ​ദ്ധ​തി.

ക​ഴി​ഞ്ഞ ദി​വ​സം 24 വീ​ടു​ക​ളി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി. ദു​ര​ന്ത​ത്തി​ന്‍റെ ആ​ഘാ​ത​ത്തി​ൽ ത​ള​ർ​ന്ന കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കു ആ​ത്മ​വി​ശ്വാ​സം പ​ക​ർ​ന്നു.

ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ത​പോ​ഷ് ബ​സു​മ​താ​രി​യു​ടെ നി​ർ​ദേ​ശ പ്ര​കാ​രം ആ​വി​ഷ്ക​രി​ച്ച​താ​ണ് ’ഒ​പ്പം ചി​രി​ക്കാം’​പ​ദ്ധ​തി. അ​ഡീ​ഷ​ണ​ൽ എ​സ്പി​യും സോ​ഷ്യ​ൽ പോ​ലീ​സ് ക്യാ​പ്പ് പ​ദ്ധ​തി ജി​ല്ലാ നോ​ഡ​ൽ ഓ​ഫീ​സ​റു​മാ​യ വി​നോ​ദ് പി​ള്ള, ഡി​വൈ​എ​സ്പി​മാ​രാ​യ എം.​കെ. ഭ​ര​ത​ൻ(​നാ​ർ​കോ​ടി​ക്), ദി​ലീ​പ്കു​മാ​ർ ദാ​സ്(​ഡി​സി​ആ​ർ​ബി), ക്യാ​പ്പ് പ​ദ്ധ​തി അ​ഡീ​ഷ​ണ​ൽ നോ​ഡ​ൽ ഓ​ഫീ​സ​ർ കെ. ​മോ​ഹ​ൻ​ദാ​സ്, പ്രോ​ജ​ക്ട് അ​സി​സ്റ്റ​ന്‍റ് ടി.​കെ. ദീ​പ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി. വ​രും ദി​വ​സ​ങ്ങ​ളി​ലും സ​ന്ദ​ർ​ശ​നം തു​ട​രു​മെ​ന്ന് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി അ​റി​യി​ച്ചു.