വി​ദ്യാ​ല​യ​വ​ള​പ്പി​ലെ ശു​ചി​മു​റി​യു​ടെ വാ​തി​ൽ ത​ക​ർ​ത്തു
Tuesday, August 27, 2024 8:03 AM IST
മാ​ന​ന്ത​വാ​ടി: ജി​വി​എ​ച്ച്എ​സ്എ​സ് വ​ള​പ്പി​ൽ നി​ർ​മാ​ണ​ത്തി​ലു​ള്ള ശു​ചി​മു​റി കെ​ട്ടി​ട​ത്തി​ൽ സാ​മൂ​ഹി​ക​വി​രു​ദ്ധ​ർ നാ​ശം വ​രു​ത്തി. ശു​ചി​മു​റി​യു​ടെ വാ​തി​ലു​ക​ളും പൂ​ട്ടും ത​ക​ർ​ത്തു. പൈ​പ്പു​ക​ൾ ന​ശി​പ്പി​ച്ചു. ശു​ചി​മു​റി പെ​യി​ന്‍റ് ഒ​ഴി​ച്ച് വൃ​ത്തി​കേ​ടാ​ക്കി. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് സം​ഭ​വം. സ്കൂ​ൾ അ​ധി​കൃ​ത​ർ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. പ്ര​വൃ​ത്തി​ക്ക് എ​ത്തി​ച്ച പൈ​പ്പു​ക​ൾ മു​ന്പ് തീ​യി​ട്ട് ന​ശി​പ്പി​ച്ച​താ​യി ക​രാ​റു​കാ​ര​ൻ ക​ലേ​ശ​ൻ പ​റ​ഞ്ഞു.