ഉ​രു​ൾ​പൊ​ട്ട​ൽ: 200 വീ​ടു​ക​ൾ​ക്കു​ള്ള ഫ​ർ​ണി​ച്ച​ർ കൈ​മാ​റി
Monday, August 26, 2024 6:07 AM IST
ക​ൽ​പ്പ​റ്റ: പു​ഞ്ചി​രി​മ​ട്ടം ഉ​രു​ൾ​പൊ​ട്ട​ൽ ബാ​ധി​ത​രി​ൽ 200 കു​ടും​ബ​ങ്ങ​ൾ​ക്കു​ള്ള ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ൾ ഫ​ർ​ണി​ച്ച​ർ മാ​നു​ഫാ​ക്ച​റ​റേ​ഴ്സ് ആ​ൻ​ഡ് മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍റെ ജി​ല്ലാ ക​ള​ക്ട​ർ ഡി.​ആ​ർ. മേ​ഘ​ശ്രീ​ക്ക് കൈ​മാ​റി.

ദു​ര​ന്ത​ബാ​ധി​ത​രു​ടെ സ്ഥി​രം പു​ന​ര​ധി​വാ​സ​ത്തി​ന് നി​ർ​മി​ക്കു​ന്ന​ത​തി​ൽ 400 വീ​ടു​ക​ളി​ൽ ആ​വ​ശ്യ​മാ​യ ഫ​ർ​ണി​ച്ച​ർ ന​ൽ​കാ​മെ​ന്ന് അ​സോ​സി​യേ​ഷ​ൻ നേ​തൃ​ത്വം മു​ഖ്യ​മ​ന്ത്രി​ക്ക് ഉ​റ​പ്പു​ന​ൽ​കി​യി​രു​ന്നു. വീ​ടു​ക​ൾ നി​ർ​മി​ക്കു​ന്ന മു​റ​യ്ക്ക് ഫ​ർ​ണി​ച്ച​ർ ല​ഭ്യ​മാ​ക്കാ​നാ​യി​രു​ന്നു തീ​രു​മാ​നം. എ​ന്നാ​ൽ താ​ത്കാ​ലി​ക പു​ര​ന​ധി​വാ​സ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വാ​ട​ക​വീ​ടു​ക​ളി​ലേ​ക്ക് മാ​റി​യ​വ​ർ​ക്ക് ഫ​ർ​ണി​ച്ച​ർ ആ​വ​ശ്യ​മാ​യി വ​ന്നു.

ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് 200 കു​ടും​ബ​ങ്ങ​ൾ​ക്കു​ള്ള ഫ​ർ​ണി​ച്ച​ർ വി​ത​ര​ണ​ത്തി​ന് എ​ത്തി​ച്ച​ത്. ര​ണ്ടു​വീ​തം ക​ട്ടി​ൽ, കി​ട​ക്ക, നാ​ല് ത​ല​യി​ണ, ഒ​രു ഡൈ​നിം​ഗ് ടേ​ബി​ൾ, നാ​ല് ക​സേ​ര, അ​ല​മാ​ര, മാ​റ്റ് എ​ന്നി​ങ്ങ​നെ 80,000 രൂ​പ വി​ല​വ​രു​ന്ന സാ​മ​ഗ്രി​ക​ളാ​ണ് ഓ​രോ കു​ടും​ബ​ത്തി​നും ന​ൽ​കു​ന്ന​ത്.

200 കു​ടും​ബ​ങ്ങ​ൾ​ക്ക് വി​ത​ര​ണ​ത്തി​നു​ള്ള ഫ​ർ​ണി​ച്ച​ർ ്നു 36 ട്ര​ക്കു​ക​ളി​ൽ താ​മ​ര​ശേ​രി പു​ല്ലാ​ഞ്ഞി​മേ​ട് ഗ്രൗ​ണ്ടി​ൽ എ​ത്തി​ച്ച​ശേ​ഷ​മാ​ണ് ക​ൽ​പ്പ​റ്റ​യ്ക്കു കൊ​ണ്ടു​വ​ന്ന​ത്.

ഫ​ർ​ണി​ച്ച​ർ കൈ​മാ​റ്റ​ത്തി​നു​ള്ള സ​മ്മ​ത​പ​ത്രം സി​വി​ൽ സ്റ്റേ​ഷ​നി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ടോ​മി പു​ലി​ക്കാ​ട്ടി​ൽ ജി​ല്ലാ ക​ള​ക്ട​ർ ഡി.​ആ​ർ. മേ​ഘ​ശ്രീ​ക്കു കൈ​മാ​റി.

അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ളാ​യ ഷാ​ജി മ​ൻ​ഹ​ർ, റാ​ഫി പു​ത്തൂ​ർ, എം.​എം. മു​സ്ത​ഫ, ബി​ജു സ്റ്റാ​ർ, എം.​ഇ. സ​ഹ​ജ​ൻ, ഹാ​രി​സ് ഹൈ​ടെ​ക്, പ്ര​സീ​ത് ഗു​ഡ്‌​വേ, ഷെ​ഹ​രി​യാ​ർ കേ​ഫ്കോ തു​ട​ങ്ങി​യ​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. 200 കു​ടും​ബ​ങ്ങ​ൾ​ക്കു​കൂ​ടി​യു​ള്ള ഫ​ർ​ണി​ച്ച​ർ വൈ​കാ​തെ ല​ഭ്യ​മാ​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.