കെ​പി​എ​സ്ടി​എ ഡി​ഡി​ഇ ഓ​ഫീ​സ് മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തി
Monday, August 26, 2024 6:07 AM IST
ക​ൽ​പ്പ​റ്റ: കേ​ര​ള പ്ര​ദേ​ശ് സ്കൂ​ൾ ടീ​ച്ചേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഡി​ഡി​ഇ ഓ​ഫീ​സ് മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തി. അ​ധ്യാ​പ​ക ദ്രോ​ഹ ന​ട​പ​ടി​ക​ൾ അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​യി​രു​ന്നു സ​മ​രം. സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​എ​സ്. ഗി​രീ​ഷ്കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.

അ​മി​ത രാ​ഷ്ട്രീ​യ ഇ​ട​പെ​ട​ൽ മൂ​ലം വി​ദ്യാ​ഭാ​സ ഉ​പ​ഡ​യ​റ​ക്ട​ർ ഓ​ഫീ​സി​ൽ ദൈ​നം​ദി​ന പ്ര​വ​ർ​ത്ത​നം​പോ​ലും ശ​രി​യാ​യി ന​ട​ക്കു​ന്നി​ല്ലെ​ന്ന് അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി. സ​ർ​വീ​സ് റെ​ഗു​ല​റൈ​സേ​ഷ​ൻ ഉ​ൾ​പ്പ​ടെ കാ​ര്യ​ങ്ങ​ൾ തീ​രു​മാ​ന​മാ​കാ​തെ കി​ട​ക്കു​ക​യാ​ണ്. ജോ​ലി​യി​ൽ ക​യ​റി ആ​റു മാ​സ​ത്തി​ന​കം പൂ​ർ​ത്തി​യാ​കേ​ണ്ട ന​ട​പ​ടി​ക്ര​മ​ങ്ങ​ളാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ത​ല​ത്തി​ലെ അ​ലം​ഭാ​വം​മൂ​ലം അ​ന​ന്ത​മാ​യി നീ​ളു​ന്ന​ത്.


ഭ​ര​ണ​ക​ക്ഷി യൂ​ണി​യ​ന്‍റെ അ​നു​വാ​ദ​ത്തോ​ടെ​യേ ഫ​യ​ലു​ക​ൾ മു​ന്നോ​ട്ടു​പോ​കൂ എ​ന്ന സ്ഥി​തി​യാ​ണ്. കേ​ഡ​ർ സ്ട്രെ​ഗ്ത്ത് ക​ണ​ക്കാ​ക്കു​ന്ന ന​ട​പ​ടി​ക​ൾ ഡി​ഡി​ഇ ഓ​ഫീ​സി​ൽ ന​ട​ക്കു​ന്നി​ല്ലെ​ന്നും ഗി​രീ​ഷ്കു​മാ​ർ പ​റ​ഞ്ഞു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഷാ​ജു ജോ​ണ്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ടി. ​സി​ദ്ദി​ഖ് എം​എ​ൽ​എ, ബി​ജു മാ​ത്യു, ടി.​എ​ൻ. സ​ജി​ൻ, എം. ​പ്ര​ദീ​പ്കു​മാ​ർ, ഷേ​ർ​ളി സെ​ബാ​സ്റ്റ്യ​ൻ, ജോ​സ് മാ​ത്യു, ടി.​എം. അ​നൂ​പ്, എം. ​അ​ശോ​ക​ൻ, കെ.​എ​സ്. മ​നോ​ജ്കു​മാ​ർ, ജോ​ണ്‍​സ​ൻ ഡി​സി​ൽ​വ, ബി​ന്ദു തോ​മ​സ്, കെ. ​സ​ത്യ​ജി​ത്ത്, ഷി​ജു കു​ടി​ലി​ൽ, ശ്രീ​ജേ​ഷ് ബി. ​നാ​യ​ർ, പി. ​മു​ര​ളീ​ദാ​സ്, കെ.​ജി. ബി​ജു, കെ​യ നി​മാ​റാ​ണി, കെ.​കെ. രാ​മ​ച​ന്ദ്ര​ൻ, ജി​ജോ കു​ര്യാ​ക്കോ​സ്, ടി.​ജെ. റോ​ബി, ടോ​മി മാ​ത്യു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.