ജീ​പ്പും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു
Sunday, August 25, 2024 10:29 PM IST
പു​ല്‍​പ്പ​ള്ളി: ന​ട​വ​യ​ല്‍ റോ​ഡി​ലെ നൂ​റ്റി​പ്പ​തി​നേ​ഴി​ല്‍ ജീ​പ്പും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു. ബൈ​ക്ക് യാ​ത്രി​ക​ന്‍ സ​ന​ന്ദു​വാ​ണ്(24) മ​രി​ച്ച​ത്. കാ​ര്യ​മ്പാ​തി മാ​വി​ള​യി​ല്‍ സ​ന്തോ​ഷ് - ബി​ന്ദു ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം അ​ഞ്ചോ​ടെ​യാ​ണ് സം​ഭ​വം. പോ​ക്ക​റ്റ് റോ​ഡ് ഇ​റ​ങ്ങി​വ​ന്ന ജീ​പ്പും പ്ര​ധാ​ന റോ​ഡി​ലൂ​ടെ പോ​കു​ക​യാ​യി​രു​ന്ന ബൈ​ക്കു​മാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്. ടൗ​ണി​ല്‍​നി​ന്നു വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ക​യാ​യി​രു​ന്നു സ​ന​ന്ദു. പോ​ലീ​സ് തു​ട​ര്‍​ന​ട​പ​ടി സ്വീ​ക​രി​ച്ചു. മൃ​ത​ദേ​ഹം ബ​ത്തേ​രി താ​ലൂ​ക്ക് ഗ​വ.​ആ​ശു​പ​ത്രി മോ​ര്‍​ച്ച​റി​യി​ലേ​ക്ക് മാ​റ്റി.