റോ​ട്ട​റി ക്ല​ബ് ഷെ​ൽ​റ്റ​ർ ബോ​ക്സു​ക​ൾ വി​ത​ര​ണം ചെ​യ്തു
Sunday, August 25, 2024 5:59 AM IST
ക​ൽ​പ്പ​റ്റ: റോ​ട്ട​റി ഡി​സ്ട്രി​ക്ട് 3204 ഗ​വ​ർ​ണ​ർ ഡോ.​സ​ന്തോ​ഷ് ശ്രീ​ധ​ര​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ​മാ​ഹ​രി​ച്ച 150 ഷെ​ൽ​റ്റ​ർ ബോ​ക്സ് പു​ഞ്ചി​രി​മ​ട്ടം ഉ​രു​ൾ​പൊ​ട്ട​ൽ ദു​ര​ന്ത​ബാ​ധി​ത​ർ​ക്ക് വി​ത​ര​ണം ചെ​യ്തു. 50 ഇ​നം ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ളാ​ണ് ഓ​രോ ബോ​ക്സി​ലും. മു​ബൈ, മ​ഹാ​ന​ഗ​ർ കൊ​ൽ​ക്ക​ത്ത റോ​ട്ട​റി ക്ല​ബു​ക​ളും ഇ​ന്ത്യ ഹു​മാ​നി​റ്റി ഫൗ​ണ്ടേ​ഷ​നു​മാ​ണ് ബോ​ക്സു​ക​ൾ സ്പോ​ണ്‍​സ​ർ ചെ​യ്ത​ത്.

മേ​പ്പാ​ടി​യി​ലെ ദു​രി​താ​ശ്വാ​സ ക്യാ​ന്പി​ൽ റോ​ട്ട​റി ഡി​സ്ട്രി​ക്ട് 3204 നി​യു​ക്ത ഗ​വ​ർ​ണ​ർ ബി​ജോ​ഷ് മാ​നു​വ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ബോ​ക്സു​ക​ൾ കൈ​മാ​റി. റോ​ട്ട​റി​യ​ൻ​മാ​രാ​യ സു​രാ​ജി​ത്ത് രാ​ധാ​കൃ​ഷ്ണ​ൻ, സി.​എം. ച​ന്ദ്ര​ൻ, ഇ​ന്ദി​ര സു​കു​മാ​ര​ൻ, ജോ​ണ്‍​സ​ൻ ജോ​ണ്‍, കെ.​കെ. ത​ന്പി, കെ.​പി. ര​വീ​ന്ദ്ര​നാ​ഥ്, ബി​ജു ശ്രീ​ധ​ർ തു​ട​ങ്ങി​യ​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. മ​ഞ്ചേ​രി റോ​ട്ട​റി ക്ല​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ 150 ഗ്യാ​സ് ക​ണ​ക്ഷ​ൻ ദു​ര​ന്ത​ബാ​ധി​ത കു​ടും​ബ​ങ്ങ​ൾ​ക്ക് ന​ൽ​കി.