ദു​രി​ത​ബാ​ധി​ത​ർ​ക്ക് ന​ൽ​കു​ന്ന​തി​ന് അ​ഭ​യ ഫൗ​ണ്ടേ​ഷ​ൻ ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ൾ എ​ത്തി​ച്ചു
Sunday, August 25, 2024 5:59 AM IST
ക​ൽ​പ്പ​റ്റ: ഉ​രു​ൾ​പൊ​ട്ട​ൽ ദു​രി​ത​ബാ​ധി​ത​രു​ടെ ക​ണ്ണീ​രൊ​പ്പാ​ൻ ഹൈ​ദ​ര​ബാ​ദ് ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന അ​ഭ​യ ഫൗ​ണ്ടേ​ഷ​നും. ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളി​ൽ​നി​ന്നു വാ​ട​ക​വീ​ടു​ക​ളി​ലേ​ക്കും മ​റ്റും മാ​റി​യ​തി​ൽ 400 കു​ടും​ബ​ങ്ങ​ൾ​ക്ക് വി​ത​ര​ണം ചെ​യ്യു​ന്ന​തി​ന് ഗൃ​ഹോ​പ​ക​ര​ണ കി​റ്റു​ക​ൾ ഫൗ​ണ്ടേ​ഷ​ൻ ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​നു ല​ഭ്യ​മാ​ക്കി.

ക​ള​ക്ട​റേ​റ്റി​ൽ സ​ബ് ക​ള​ക്ട​ർ മി​സ​ൽ സാ​ഗ​ർ ഭ​ര​ത് ഫൗ​ണ്ടേ​ഷ​ൻ പ്ര​തി​നി​ധി സ​ജ​നി​ൽ​നി​ന്നു കി​റ്റു​ക​ൾ ഏ​റ്റു​വാ​ങ്ങി.


ഫൗ​ണ്ടേ​ഷ​നി​ലെ സ്വാ​മി ബാ​ല​ച​ന്ദ്ര സു​ൻ​കു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് കെ​യ​ർ ഫോ​ർ കേ​ര​ള കാ​ന്പ​യി​നി​ന്‍റെ ഭാ​ഗ​മാ​യി കി​റ്റു​ക​ൾ എ​ത്തി​ച്ച​ത്. 2018ലെ ​പ്ര​ള​യ​കാ​ല​ത്തും ജി​ല്ല​യി​ൽ ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ത്തി​ൽ ഫൗ​ണ്ടേ​ഷ​ൻ സ​ജീ​വ​മാ​യി​രു​ന്നു.