എ​ൻ​ജി​ഒ അ​സോ​സി​യേ​ഷ​ൻ ക​ൽ​പ്പ​റ്റ ബ്രാ​ഞ്ച് വാ​ർ​ഷി​ക സ​മ്മേ​ള​നം ന​ട​ത്തി
Sunday, August 25, 2024 5:59 AM IST
ക​ൽ​പ്പ​റ്റ: ഉ​രു​ൾ​പൊ​ട്ട​ൽ ദു​ര​ന്ത​ബാ​ധി​ത​രി​ൽ അ​ഞ്ചു പേ​ർ​ക്ക് വീ​ട് നി​ർ​മി​ച്ചു​ന​ൽ​കാ​നു​ള്ള എ​ൻ​ജി​ഒ അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന ക​മ്മി​റ്റി​യു​ടെ തീ​രു​മാ​ന​ത്തി​ന് ബ്രാ​ഞ്ച് വാ​ർ​ഷി​ക സ​മ്മേ​ള​നം പൂ​ർ​ണ പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചു. വ​യ​നാ​ട് ദു​രി​താ​ശ്വാ​സ ഫ​ണ്ടി​ലേ​ക്ക് ഓ​ഫീ​സ് മേ​ധാ​വി​ക​ൾ മു​ഖേ​ന സം​ഭാ​വ​ന നി​ർ​ബ​ന്ധ​മാ​ക്കു​ന്ന​തി​ൽ പ്ര​തി​ഷേ​ധി​ച്ചു.

സം​ഭാ​വ​ന സ​മ്മ​ത​പ​ത്രം ന​ൽ​കേ​ണ്ടെ​ന്നും ക​ഴി​വി​ന് അ​നു​സ​രി​ച്ച് മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ൽ തു​ക ല​ഭ്യ​മാ​ക്കി​യാ​ൽ മ​തി​യെ​ന്നും തീ​രു​മാ​നി​ച്ചു. സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് രാ​ജേ​ഷ് ഖ​ന്ന ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്രാ​ഞ്ച് പ്ര​സി​ഡ​ന്‍റ് ബെ​ൻ​സി ജേ​ക്ക​ബ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് ജി.​എ​സ്. ഉ​മാ​ശ​ങ്ക​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.


സം​സ്ഥാ​ന സെ​ക്ര​ട്ട​റി​മാ​രാ​യ എം.​പി. ഷ​നി​ജ്, രാ​കേ​ഷ് ക​മ​ൽ, സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗ​ങ്ങ​ളാ​യ ഹ​നീ​ഫ ചി​റ​ക്ക​ൽ, കെ.​എ. മു​ജീ​ബ്, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് മോ​ബി​ഷ്, ജി​ല്ലാ സെ​ക്ര​ട്ട​റി പി.​ജെ. ഷൈ​ജു, ട്ര​ഷ​റ​ർ കെ.​ടി. ഷാ​ജി, സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം ആ​ർ. ച​ന്ദ്ര​ശേ​ഖ​ര​ൻ, ജി​ല്ലാ ഭാ​ര​വാ​ഹി​ക​ളാ​യ ആ​ർ. രാം ​പ്ര​മോ​ദ്, സി.​ജി. ഷി​ബു, ജ​യിം​സ് കു​ര്യ​ൻ, കെ.​ജി. വേ​ണു, കെ.​എ​സ്. പ്ര​ജീ​ഷ്, എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.