ദു​ര​ന്ത​മേ​ഖ​ല​യി​ലെ ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്ക് മു​സ്‌ലിം ലീ​ഗ് വി​ദേ​ശ​ത്ത് ജോ​ലി ല​ഭ്യ​മാ​ക്കും
Sunday, August 25, 2024 5:53 AM IST
ക​ൽ​പ്പ​റ്റ: പു​ഞ്ചി​രി​മ​ട്ടം ഉ​രു​ൾ​പൊ​ട്ട​ൽ ദു​ര​ന്ത മേ​ഖ​ല​യി​ലെ ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്ക് മു​സ്‌ലിം​ലീ​ഗ് യു​എ​ഇ​യി​ലെ വി​വി​ധ ക​ന്പ​നി​ക​ളി​ൽ ജോ​ലി ല​ഭ്യ​മാ​ക്കു​മെ​ന്ന് പാ​ർ​ട്ടി ഉ​പ​സ​മി​തി ക​ണ്‍​വീ​ന​ർ പി.​കെ. ബ​ഷീ​ർ എം​എ​ൽ​എ പ​റ​ഞ്ഞു.

യു​എ​ഇകെഎം​സി​സി​യാ​ണ് ഇ​ക്കാ​ര്യ​ത്തി​ൽ മു​ൻ​കൈ​യെ​ടു​ക്കു​ന്ന​ത്. വി​ദേ​ശ​ത്ത് ജോ​ലി​ക്കു 55 അ​പേ​ക്ഷ​ക​ൾ ല​ഭി​ച്ചു. അ​ഭി​മു​ഖം ന​ട​ത്തി 48 പേ​രെ ഷോ​ർ​ട്ട് ലി​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്. യോ​ഗ്യ​ത​ക്ക​നു​സ​രി​ച്ച് ഇ​വ​ർ​ക്ക് ജോ​ലി ല​ഭ്യ​മാ​ക്കും. ദു​ര​ന്ത​ബാ​ധി​ത​ർ​ക്ക് നി​യ​മ​സ​ഹാ​യം ന​ൽ​കു​ന്ന​തി​ന് ലീ​ഗ​ൽ സെ​ൽ രൂ​പീ​ക​രി​ച്ചി​ട്ടു​ണ്ട്.


വീ​ട് ന​ഷ്ട​പ്പെ​ട്ട​തി​ൽ 100 കു​ടും​ബ​ങ്ങ​ൾ​ക്ക് എ​ട്ട് സെ​ന്‍റി​ൽ കു​റ​യാ​തെ സ്ഥ​ല​വും 15 ല​ക്ഷം രൂ​പ ചെ​ല​വി​ൽ ഭ​വ​ന​വും ന​ൽ​കും. വീ​ട് നി​ർ​മാ​ണ​ത്തി​ന് ഭൂ​മി ക​ണ്ടെ​ത്തു​ന്ന​തി​നു ശ്ര​മം തു​ട​ങ്ങി. ഒ​ക്ടോ​ബ​ർ അ​വ​സാ​ന​ത്തോ​ടെ ആ​രം​ഭി​ക്കു​ന്ന ഭ​വ​ന പ​ദ്ധ​തി 2025 മാ​ർ​ച്ചോ​ടെ പൂ​ർ​ത്തി​യാ​ക്കു​മെ​ന്നും എം​എ​ൽ​എ പ​റ​ഞ്ഞു.