ഉ​രു​ൾ​പൊ​ട്ട​ൽ: ആ​ന​ടി​ക്കാ​പ്പ്, സൂ​ചി​പ്പാ​റ മേ​ഖ​ല​യി​ൽ പ്ര​ത്യേ​ക തെ​ര​ച്ചി​ൽ
Sunday, August 25, 2024 5:53 AM IST
ക​ൽ​പ്പ​റ്റ: പു​ഞ്ചി​രി​മ​ട്ടം ഉ​രു​ൾ​പൊ​ട്ട​ലി​ൽ കാ​ണാ​താ​യ​വ​ർ​ക്കാ​യി ഇ​ന്നു രാ​വി​ലെ ആ​റ് മു​ത​ൽ ഉ​ച്ച​ക​ഴി​ഞ്ഞ് 3.30 വ​രെ ആ​ന​ടി​ക്കാ​പ്പ്, സൂ​ചി​പ്പാ​റ മേ​ഖ​ല​ക​ളി​ൽ പ്ര​ത്യേ​ക തെ​ര​ച്ചി​ൽ ന​ട​ത്തു​മെ​ന്ന് ടി. ​സി​ദ്ദി​ഖ് എം​എ​ൽ​എ അ​റി​യി​ച്ചു. ചീ​ഫ് സെ​ക്ര​ട്ട​റി ഡോ.​വി. വേ​ണു​വി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ മു​ട്ടി​ൽ ഡ​ബ്ല്യു​എം​ഒ കോ​ള​ജി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ സൂ​ചി​പ്പാ​റ മേ​ഖ​ല​യി​ൽ തെ​ര​ച്ചി​ൽ ന​ട​ത്ത​ണ​മെ​ന്ന് ബ​ന്ധു​ക്ക​ളെ ന​ഷ്ട​പ്പെ​ട്ട​വ​ർ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. മ​ന്ത്രി​സ​ഭാ ഉ​പ​സ​മി​തി ഈ ​ആ​വ​ശ്യം അം​ഗീ​ക​രി​ച്ചു.

ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ജി​ല്ലാ ക​ള​ക്ട​ർ, വി​വി​ധ സേ​നാ വി​ഭാ​ഗം പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​ർ യോ​ഗം ചേ​ർ​ന്നാ​ണ് തെ​ര​ച്ചി​ൽ തീ​രു​മാ​നി​ച്ച​ത്. എ​ൻ​ഡി​ആ​ർ​എ​ഫ്, സ്പെ​ഷ​ൽ ഓ​പ​റേ​ഷ​ൻ ഗ്രൂ​പ്പ്, അ​ഗ്നി-​ര​ക്ഷാ​സേ​ന, വ​നം ഉ​ദ്യോ​ഗ​സ്ഥ​ർ, സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​ർ, ചാ​ന്പ്യ​ൻ​സ് ക്ല​ബ് പ്ര​വ​ർ​ത്ത​ക​ർ, ത​ദ്ദേ​ശീ​യ​ർ എ​ന്നി​വ​രെ ഉ​ൾ​പ്പെ​ടു​ത്തി തെ​ര​ച്ചി​ലി​ന് ടീം ​രൂ​പീ​ക​രി​ച്ചി​ട്ടു​ണ്ട്. ചെ​ങ്കു​ത്താ​യ വ​ന മേ​ഖ​ല​യി​ൽ 14 പേ​ര​ട​ങ്ങു​ന്ന ടീ​മാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തു​ക.

ഉ​പ​ക​ര​ണ​ങ്ങ​ൾ എ​ത്തി​ക്കാ​ൻ ഇ​വ​രെ മ​റ്റൊ​രു സം​ഘം അ​നു​ഗ​മി​ക്കും.

ദു​ർ​ഘ​ട മേ​ഖ​ല​യി​ൽ തെ​ര​ച്ചി​ൽ ന​ട​ക്കു​ന്ന​തി​നാ​ൽ സാ​റ്റ്ലൈ​റ്റ് ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ സൗ​ക​ര്യം ഉ​റ​പ്പാ​ക്കി​യി​ട്ടു​ണ്ട്. ടീ​മി​ന്‍റെ റി​പ്പോ​ർ​ട്ട് അ​ടി​സ്ഥാ​ന​മാ​ക്കി തു​ട​ർ​ന്നു​ള്ള ദി​വ​സ​ങ്ങ​ളി​ൽ തെ​ര​ച്ചി​ൽ ഏ​കോ​പി​പ്പി​ക്കും.

മേ​ഖ​ല​യി​ൽ എ​യ​ർ​ലി​ഫ്റ്റിം​ഗ് ആ​വ​ശ്യ​മെ​ങ്കി​ൽ ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തെ അ​റി​യി​ച്ച് ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും എം​എ​ൽ​എ പ​റ​ഞ്ഞു.