പു​ഞ്ചി​രി​മ​ട്ടം ഉ​രു​ൾ​പൊ​ട്ട​ൽ: താ​ത്കാ​ലി​ക പു​ന​ര​ധി​വാ​സം പൂ​ർ​ത്തി​യാ​യി
Sunday, August 25, 2024 5:53 AM IST
മേ​പ്പാ​ടി​യി​ലെ സ്കൂ​ളു​ക​ളി​ൽ 27ന് ​അ​ധ്യ​യ​നം പു​ന​രാ​രം​ഭി​ക്കും

ക​ൽ​പ്പ​റ്റ: പു​ഞ്ചി​രി​മ​ട്ടം ഉ​രു​ൾ​പൊ​ട്ട​ൽ ദു​ര​ന്ത​ബാ​ധി​ത​രു​ടെ താ​ത്കാ​ലി​ക പു​ന​ര​ധി​വാ​സം പൂ​ർ​ത്തി​യാ​യ​താ​യി റ​വ​ന്യു മ​ന്ത്രി കെ. ​രാ​ജ​ൻ. ദു​രി​താ​ശ്വാ​സ ക്യാ​ന്പാ​യി പ്ര​വ​ർ​ത്തി​ച്ച മേ​പ്പാ​ടി ഗ​വ.​ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലും ഗ​വ.​എ​ൽ​പി സ്കൂ​ളി​ലും 27ന് ​അ​ധ്യ​യ​നം പു​ന​രാ​രം​ഭി​ക്കു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഉ​രു​ൾ​പൊ​ട്ടി​യ ജൂ​ലൈ 30 മു​ത​ൽ നൂ​റു​ക​ണ​ക്കി​ന് കു​ടും​ബ​ങ്ങ​ളെ താ​മ​സി​പ്പി​ച്ച​ത് ഈ ​വി​ദ്യാ​ല​യ​ങ്ങ​ളി​ലാ​ണ്. ഇ​വി​ട​ങ്ങ​ളി​ല​ട​ക്കം ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളി​ൽ ഉ​ണ്ടാ​യി​രു​ന്ന മു​ഴു​വ​ൻ ദു​ര​ന്ത​ബാ​ധി​ത കു​ടും​ബ​ങ്ങ​ളെ​യും താ​ത്കാ​ലി​ക​മാ​യി പു​ന​ര​ധി​വ​സി​പ്പി​ച്ചു.

ടി. ​സി​ദ്ദ​ിഖ് എം​എ​ൽ​എ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സം​ഷാ​ദ് മ​ര​ക്കാ​ർ, ജി​ല്ലാ ക​ള​ക്ട​ർ ഡി.​ആ​ർ. മേ​ഘ​ശ്രീ തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ജി​ല്ലാ ഭ​ര​ണ​കൂ​ടം, മേ​പ്പാ​ടി പ​ഞ്ചാ​യ​ത്ത്, നാ​ട്ടു​കാ​ർ, സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ൾ തു​ട​ങ്ങി​വ ന​ൽ​കി​യ സ​ഹ​ക​ര​ണ​മാ​ണ് താ​ത്കാ​ലി​ക പു​ന​ര​ധി​വാ​സം സാ​ധ്യ​മാ​ക്കി​യ​ത്.

ഉ​രു​ൾ​പൊ​ട്ട​ലി​ൽ ത​ക​ർ​ന്ന വെ​ള്ളാ​ർ​മ​ല ജി​വി​എ​ച്ച്എ​സ്എ​സ് മേ​പ്പാ​ടി ജി​എ​ച്ച്എ​സ്എ​സി​ലും മു​ണ്ട​ക്കൈ ജി​എ​ൽ​പി സ്കൂ​ൾ മേ​പ്പാ​ടി എ​പി​ജെ ഹാ​ളി​ലും സെ​പ്റ്റം​ബ​ർ ര​ണ്ടു മു​ത​ൽ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കും. കു​ട്ടി​ക​ളു​ടെ മാ​ന​സി​കോ​ല്ലാ​സ​ത്തി​ന് അ​ന്ന് പ്ര​വേ​ശ​നോ​ത്സ​വം ന​ട​ത്തും.

ചൂ​ര​ൽ​മ​ല-​മേ​പ്പാ​ടി റൂ​ട്ടി​ൽ കെഎ​സ്ആ​ർ​ടി​സി​യു​ടെ മൂ​ന്ന് ബ​സ് പ്ര​വൃ​ത്തി ദി​വ​സ​ങ്ങ​ളി​ൽ സ്റ്റു​ഡ​ൻ​സ് ഒ​ണ്‍​ലി സ​ർ​വീ​സ് ന​ട​ത്തും. മ​റ്റു​സ്ഥ​ല​ങ്ങ​ളി​ൽ​നി​ന്ന് കു​ട്ടി​ക​ൾ​ക്ക് മേ​പ്പാ​ടി​യി​ലെ വി​ദ്യാ​ല​യ​ങ്ങ​ളി​ൽ വ​ന്നു​പോ​കു​ന്ന​തി​ന് കെഎ​സ്ആ​ർ​ടി​സി, സ്വ​കാ​ര്യ ബ​സു​ക​ളി​ൽ സൗ​ജ​ന്യ യാ​ത്ര​യ്ക്ക് പ്ര​ത്യേ​ക പാ​സ് അ​നു​വ​ദി​ക്കും.


പു​ഞ്ചി​രി​മ​ട്ടം ഉ​രു​ൾ​പൊ​ട്ട​ൽ സം​ബ​ന്ധി​ച്ച് കേ​ന്ദ്ര സ​ർ​ക്കാ​റി​ന് വി​ശ​ദ​മാ​യ മെ​മ്മോ​റാ​ണ്ടം ഓ​ഗ​സ്റ്റ് 18ന് ​ന​ൽ​കി​യി​ട്ടു​ണ്ട്. സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ആ​വ​ശ്യ​ങ്ങ​ൾ കേ​ന്ദ്ര സ​ർ​ക്കാ​ർ അ​നു​ഭാ​വ​പൂ​ർ​വം പ​രി​ഗ​ണി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ.

സം​സ്ഥാ​ന ദു​ര​ന്ത നി​വാ​ര​ണ ഫ​ണ്ടി​ൽ​നി​ന്നു​മാ​ത്രം നേ​രി​ടാ​വു​ന്ന ദു​ര​ന്ത​മ​ല്ല വ​യ​നാ​ട് ഉ​ണ്ടാ​യ​ത്. ഉ​രു​ൾ​പൊ​ട്ട​ൽ ദു​ര​ന്ത​ബാ​ധി​ത​ർ​ക്കു താ​ത്കാ​ലി​ക പു​ന​ര​ധി​വാ​സം, മ​റ്റു കാ​ര്യ​ങ്ങ​ൾ എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​ളി​ക്കു​ന്ന​തി​നു 1800 2330221 ടോ​ൾ​ഫ്രീ ന​ന്പ​ർ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. അ​സി​സ്റ്റ​ന്‍റ് ക​ള​ക്ട​ർ ഗൗ​തം രാ​ജി​നാ​ണ് ഹെ​ൽ​പ് ഡെ​സ്ക് ചു​മ​ത​ല.

ഉ​രു​ൾ​പൊ​ട്ട​ലി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലു​ള്ള​വ​രെ സാ​ധാ​ര​ണ ജീ​വി​ത​ത്തി​ലേ​ക്ക് കൊ​ണ്ടു​വ​രു​ന്ന​തി​നു ന​ട​പ​ടി സ്വീ​ക​രി​ക്കും. സ്ഥി​രം പു​ന​ര​ധി​വാ​സ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ളി​ൽ പ്ര​തി​പ​ക്ഷ നേ​താ​വ്, പ്ര​തി​പ​ക്ഷ ഉ​പ നേ​താ​വ് എ​ന്നി​വ​രു​മാ​യി ആ​ലോ​ചി​ച്ചാ​യി​രി​ക്കും തീ​രു​മാ​ന​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

ടി. ​സി​ദ്ദീ​ഖ് എം​എ​ൽ​എ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സം​ഷാ​ദ് മ​ര​ക്കാ​ർ, ജി​ല്ലാ ക​ള​ക്ട​ർ ഡി.​ആ​ർ. മേ​ഘ​ശ്രീ, മേ​പ്പാ​ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​ബാ​ബു എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.